സബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
ചാമ്പ്യൻമാർക്ക് മിന്നും തുടക്കം

സബ്ജൂനിയര്‍ ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
കോഴിക്കോട്
സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടിന് മിന്നുംതുടക്കം. ആലപ്പുഴയ്‌ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. ടൂർണമെന്റിലെ ആദ്യ ഹാട്രികും മത്സരത്തിൽ പിറന്നു. കോഴിക്കോടിന്റെ പ്രിഥ്വി എം പ്രജിയാണ് ഹാട്രിക് നേടിയത്. മറ്റു മത്സരത്തിൽ മലപ്പുറം കൊല്ലത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ (3–-1) വൈകിട്ട് നടന്ന മത്സരങ്ങളിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തൃശൂർ കൊല്ലത്തിനെ തകർത്തു. അവസാന മത്സരത്തിൽ ആലപ്പുഴയ്‌ക്കെതിരെ എതിരില്ലാത്ത പത്ത് ഗോളുകൾക്കായിരുന്നു പാലക്കാടിന്റെ വിജയം. ബുധൻ രാവിലെ 7.30ന് തൃശൂര്‍ മലപ്പുറത്തേയും 8.30ന് കോഴിക്കോട് പാലക്കാടിനേയും നേരിടും. വൈകിട്ട് മത്സരമില്ല.










0 comments