ad
Deshabhimani

ആർഎസ്‌എസ്സിന്റെ തിരിച്ചുവരവിന്‌ അവസരമൊരുക്കിയത്‌ *അടിയന്തരാവസ്ഥ: സുനിൽ പി ഇളയിടം

അക്ഷയ മുകുളിന്റെ ‘ഗീതാ പ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും’ പുസ്തകത്തിന്റെ വിവർത്തനം 
കോയ മുഹമ്മദിന് നൽകി സുനിൽ പി ഇളയിടം പ്രകാശിപ്പിക്കുന്നു

അക്ഷയ മുകുളിന്റെ ‘ഗീതാ പ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും’ പുസ്തകത്തിന്റെ വിവർത്തനം 
കോയ മുഹമ്മദിന് നൽകി സുനിൽ പി ഇളയിടം പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 12:34 AM | 1 min read


കോഴിക്കോട്‌

ഗാന്ധിവധത്തോടെ മുഖം നഷ്ടമായ ആർഎസ്‌എസിന്‌ തിരിച്ചുവരാൻ അവസരമൊരുക്കിയത്‌ അടിയന്തരാവസ്ഥയാണെന്ന്‌ സുനിൽ പി ഇളയിടം പറഞ്ഞു. 25 വർഷം പിൻവാങ്ങിനിന്ന ആർഎസ്‌എസ്‌ അടിയന്തരാവസ്ഥ അവസരമാക്കിയാണ്‌ തിരിച്ചുവരവ്‌ നടത്തിയത്‌. ‘ഹിംസയുടെ ആഗോള രാഷ്‌ട്രീയം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാത്മകമായ ദേശീയതയാണ്‌ ഇന്ത്യൻ പൊതുബോധത്തിൽ വേരുറപ്പിച്ചിരിക്കുന്നത്‌. ആ വേരുകൾ മുറിച്ചുമാറ്റപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ വി മെഹ്‌ജൂബ്‌ അധ്യക്ഷനായി. ഡോ. മാളവിക ബെന്നി, കെ ടി കുഞ്ഞിക്കണ്ണൻ, പ്രൊഫ. എ കെ രാമകൃഷ്ണൻ, എ കെ രമേശ്‌, പ്രൊഫ. കെ എം സീതി, എം സി നാസർ എന്നിവർ സംസാരിച്ചു.

അക്ഷയ മുകുൾ എഴുതി എൻ എസ്‌ സജിത്, ഡോ. വി അബ്ദുൾ ലത്തീഫ്‌ എന്നിവർ വിവർത്തനംചെയ്ത ‘ഗീതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും’ പുസ്തകം സുനിൽ പി ഇളയിടം കോയ മുഹമ്മദിന്‌ നൽകി പ്രകാശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home