ad
Deshabhimani

ലൈഫിൽ തളിർത്തു 34,723 വീടുകൾ

പൂളക്കോട് നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ്‌

പൂളക്കോട് നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ്‌

വെബ് ഡെസ്ക്

Published on Oct 18, 2025, 01:17 AM | 2 min read

കോഴിക്കോട്‌ ഭവനരഹിതർക്ക്‌ തണലൊരുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ്‌ മിഷൻ പദ്ധതിയിൽ ജില്ലയിൽ പൂർത്തിയായത്‌ 34,723 വീടുകള്‍. 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീടനുവദിച്ചത്‌. 8032 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണ്. ലൈഫ് പദ്ധതിയില്‍ ധനസഹായം അനുവദിക്കാന്‍ 522.67 കോടി രൂപയാണ് സർക്കാർ ഇതുവരെ ചെലവിട്ടത്‌. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിർമാണമാണ് ലക്ഷ്യമിട്ടിരുന്നത്. 6641 ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ 6484 വീടും പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 5219 ഗുണഭോക്താക്കളില്‍ 5147 പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി. എസ്‌സി, എസ്‌ടി, ഫിഷറീസ്‌ വകുപ്പുകളുടെ 2192 വീടും പൂര്‍ത്തിയാക്കി. മൂന്നാംഘട്ടത്തിലെ ഭൂ–-ഭവന രഹിത ഗുണഭോക്താക്കളില്‍ ഉള്‍പ്പെട്ട 927 പേര്‍ക്ക് ഭൂമി ലഭ്യമാക്കുകയും 688 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ലൈഫ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന എസ്‌സി, എസ്‌ടി, ഫിഷറീസ്‌ ഗുണഭോക്താക്കളെ കണ്ടെത്തി അഡീഷണല്‍ പട്ടികയിലുൾപ്പെടുത്തിയ 2743 ഗുണഭോക്താക്കള്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുകയും 2152 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്ന് ഘട്ടങ്ങളിലും ഉള്‍പ്പെടാത്ത ഭൂ–-ഭവനരഹിത ഗുണഭോക്താക്കളെയും ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ലൈഫ് 2020 അപേക്ഷ പ്രകാരമുള്ള അര്‍ഹതാ പട്ടിക 2022ല്‍ നിലവില്‍ വന്നിരുന്നു. ലൈഫ് 2020 പട്ടിക പ്രകാരം ജില്ലയില്‍ 8779 ഗുണഭോക്താക്കളുമായി കരാറുണ്ടാക്കിയതില്‍ 6443 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 2336 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണ്. ഭൂമി സ്വന്തമായുള്ള അതിദരിദ്ര വിഭാഗത്തിലെ 650ൽ 649 ഗുണഭോക്താക്കൾക്കും വീടനുവദിച്ചു. 578 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. അതിദരിദ്ര വിഭാഗത്തിലെ ഭൂമി സ്വന്തമായില്ലാത്ത 330 ഗുണഭോക്താക്കളെയാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇതില്‍ 247 പേര്‍ക്ക് ഭൂമി കണ്ടെത്തി രജിസ്റ്റര്‍ ചെയ്തുനല്‍കി. 230 പേരുടെ വീട് നിര്‍മാണത്തിന് തദ്ദേശസ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുകയും 162 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ബാക്കി 83 ഗുണഭോക്താക്കളില്‍ 61 പേര്‍ക്ക് റവന്യൂ ഭൂമി നല്‍കുകയും 22 പേര്‍ക്ക് തദ്ദേശസ്ഥാപനം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്നിവയിലൂടെ ധനസഹായം അനുവദിക്കുകയും ചെയ്തു. പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 4998 ഗുണഭോക്താക്കളുമായി കരാറുണ്ടാക്കിയതില്‍ 2363 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന പിഎംഎവൈ -ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി 10,389 ഗുണഭോക്താക്കള്‍ കരാര്‍വച്ചതില്‍ 8515 വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഭൂരഹിത ഗുണഭോക്താക്കള്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ ഭൂമി ലഭ്യമാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ജില്ലയില്‍ 100.75 സെന്റ് ലഭ്യമായി. 44 കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് നിര്‍മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home