Deshabhimani

സംസ്ഥാന സ്‌കൂൾ കായികമേള

ട്രാക്കുണരും നാളെ മുതൽ

a
വെബ് ഡെസ്ക്

Published on Oct 24, 2026, 12:30 AM | 1 min read

കോഴിക്കോട്‌

നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി കായികതാരങ്ങൾ ഞായറാഴ്ച മുതൽ കോഴിക്കോട്ട്‌ അണിനിരക്കുന്നു. വാനോളം ആവേശമുയരുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിന് കലിക്കറ്റ്‌ എൻഐടി സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങും. നാടിന്റെ വിയർപ്പും സ്വപ്‌നങ്ങളും പേറി എത്തുന്ന കുട്ടിത്താരങ്ങൾ പുതിയ റെക്കോർഡുകളും നേട്ടങ്ങളും കുറിക്കാനായി ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കും. കായിക ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ കുറിക്കാൻ നാടും നഗരവും ഒരുപോലെ ഒരുങ്ങിക്കഴിഞ്ഞു. ഗെയിംസ്‌, അത്‌ലറ്റിക്‌സ്‌, ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ വിഭാഗങ്ങളിലായി 9531 കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌. ഗെയിംസിൽ 6929 കുട്ടികളും അത്‌ലറ്റിക്‌സിൽ 2612 പേരും ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ വിഭാഗങ്ങളിൽ 1427 താരങ്ങളുമാണ്‌ അണിനിരക്കുന്നത്‌. പ്രധാന ഇനമായ അത്‌ലറ്റിക്‌സ്‌ 27 മുതൽ 31 വരെ എൻഐടി ക്യാമ്പസിൽ നടക്കും. 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും നടക്കും. ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം, ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ, വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ, ചാത്തമംഗലം ആർഇസി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ എന്നിവിടങ്ങളാണ്‌ വേദികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home