നീറ്റ് ക്രമക്കേട്
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം

കോഴിക്കോട്
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിലെ വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചും ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും ജില്ലയിൽ തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും സാംസ്‌കാരിക പ്രവർത്തകരും വിവിധ സംഘടനകളും പ്രതിഷേധിച്ചു. സിഐടിയു സിറ്റി കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിമാരായ എൽ രമേശൻ, സി നാസർ, വി കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.










0 comments