ad
Deshabhimani

ഗതാഗതക്കുരുക്കിന്‌ പരിഹാരം 
കാണാൻ സിഗ്നൽ പരിഷ്കാരം

രാജാജി റോഡ്‌ ജങ്‌ഷനിലെ സിഗ്നലിൽ സ്ഥാപിച്ച സൂചനാ ബോർഡ്‌

രാജാജി റോഡ്‌ ജങ്‌ഷനിലെ സിഗ്നലിൽ സ്ഥാപിച്ച സൂചനാ ബോർഡ്‌

വെബ് ഡെസ്ക്

Published on Jan 10, 2026, 02:26 AM | 1 min read

കോഴിക്കോട്‌ നഗരത്തിൽ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ ലക്ഷ്യമിട്ട്‌ സിഗ്നൽ സംവിധാനത്തിൽ മാറ്റവുമായി ട്രാ-ഫിക്‌ പൊലീസ്‌. മൊഫ്യൂസൽ ബസ് സ്റ്റാൻഡിന്‌ സമീപത്ത്‌ അരയിടത്തുപാലം, കെഎസ്‌ആർടിസി സ്റ്റാൻഡ്‌, സ്റ്റേഡിയം ഭാഗങ്ങളിൽനിന്ന് വന്നുചേരുന്ന രാജാജി ജങ്‌ഷൻ സിഗ്നലിലാണ്‌ പൊലീസ്‌ പരിഷ്കാരം ഏർപ്പെടുത്തിയത്‌. അരയിടത്തുപാലം ഭാഗത്തുനിന്നും അശോകപുരം ഭാഗത്തേക്ക്‌ പോകേണ്ടവർ റോഡിന്റെ വലത് ട്രാക്കിലൂടെ സിഗ്നലിൽ പ്രവേശിക്കണം. കെഎസ്‌ആർടിസി ഭാഗത്തുനിന്നും സ്റ്റേഡിയം വശത്തേക്ക്‌ പോകേണ്ടവരും വലത് ട്രാക്കിലൂടെ സിഗ്നലിലെത്തണം. സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞാലേ വലത്തേക്ക്‌ തിരിഞ്ഞുപോകാവൂ. എല്ലാസമയത്തും കടുത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ ശനിയാഴ്ച പകൽ മൂന്ന്‌ മുതൽ സിഗ്നലിന്റെ പ്രോഗ്രാമിലും ചെറിയ മാറ്റം വരുത്തും. നിലവിൽ 135 സെക്കൻഡായിരുന്ന സമയത്തിൽ കുറവ്‌ വരുത്തും. ഇതുവഴി സിഗ്നലിലെ കാത്തുനിൽപ്പ്‌ കുറയ്ക്കാനാകും. പ്രായോഗിക പ്രയാസങ്ങൾ ഒഴിവാക്കാൻ സിഗ്നൽ പാലിച്ചും ബോർഡിലെ നിർദേശം പാലിച്ചും വാഹനമോടിക്കണമെന്ന്‌ പൊലീസ്‌ നിർദേശിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home