ഓണാവധി കളറാക്കി ഷാൻ റഹ്മാനും സംഘവും

മാവേലിക്കസ് 2025ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന 'ഷാൻ റഹ്മാൻ ഷോ' സംഗീത പരിപാടിയിൽ നിന്ന്
കോഴിക്കോട് ഓണാവധി ആഘോഷിക്കാൻ ബീച്ചിൽ എത്തിയ ജനസാഗരത്തിന് സംഗീതരാവ് സമ്മാനിച്ച് ഷാൻ റഹ്മാൻ ഷോ. മാവേലിക്കസ് 2025ന്റെ ബീച്ചിലെ വേദിയിലാണ് ഷാൻ റഹ്മാനും സംഘവും മെലഡികളും ഫാസ്റ്റ് നമ്പറുകളുമായി ആസ്വാദകരെ പാട്ടിന്റെ തിരയിൽ അലിയിച്ചത്. തട്ടത്തിൻ മറയത്തിലെ എൻ ശ്വാസമേ, മുത്ത്ചിപ്പി പോലൊരു, ഒരു തൂവൽ തെന്നൽ, തിരുവാവണി രാവ്, കൈക്കോട്ടും കണ്ടിട്ടില്ല, ഈ ശിശിരകാലം, ആരോ നെഞ്ചിൽ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. ആടിയും പാടിയും സദസ്സ് ഷോയിൽ ആവേശം തീർത്തു. ഷാൻ റഹ്മാൻ, നിത്യാ മാമൻ, നജിം അർഷാദ്, കാവ്യ അജിത്ത്, നിരഞ്ജ് സുരേഷ്, മിഥുൻ ജയരാജ്, അനില തുടങ്ങിയവർ പാട്ടുകൾ ആലപിച്ചു.









0 comments