ad
Deshabhimani

എൻജിനിയറിങ്‌ ക്യാമ്പസുകളിലും എസ്എഫ്ഐ

കോഴിക്കോട് ഗവ. വെസ്റ്റ്ഹിൽ എൻജിനിയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ വിജയാഹ്ലാദം

കോഴിക്കോട് ഗവ. വെസ്റ്റ്ഹിൽ എൻജിനിയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ വിജയാഹ്ലാദം

വെബ് ഡെസ്ക്

Published on Feb 21, 2026, 02:17 AM | 1 min read

കോഴിക്കോട് ജില്ലയിലെ എൻജിനിയറിങ്‌ കോളേജുകളിലും എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം. പോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന സമരഭൂമികയായ കോഴിക്കോട് ഗവ. വെസ്റ്റ്ഹിൽ എൻജിനിയറിങ്‌ കോളേജിൽ വർഗീയ കൂട്ടുകെട്ടിനെ തകർത്താണ് യുഡിഎസ്എഫില്‍നിന്ന്‌ എസ്എഫ്ഐ തിരിച്ചുപിടിച്ച വന്നത്. വടകര എൻജിനിയറിങ്‌ കോളേജ് മണിയൂരിലും എം-ഡിറ്റ് എൻജിനിയറിങ്‌ കോളേജ് യൂണിയനും എസ്എഫ്ഐ തൂത്തുവാരി. ഗവ. എൻജിനിയറിങ്‌ കോളേജിൽ എസ്എഫ്‌ഐ 19ൽ 15 സീറ്റും നേടിയാണ് തിരിച്ചുവന്നത്. ഇത്തവണ ഒരൊറ്റ ജനറൽ സീറ്റും നേടാൻ യുഡിഎസ്എഫിനായില്ല. ജനറൽ സീറ്റുകളിൽ എസ്എഫ്‌ഐ തേരോട്ടമായിരുന്നു. വെസ്റ്റ്ഹിൽ കേന്ദ്രീകരിച്ച് വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home