Deshabhimani

കാണാം, കാമറയിലെ ലോക കാഴ്‌ചകൾ

ലളിതകലാ അക്കാദമി ആര്ട്ട് ഗാലറിയിൽ ആരംഭിച്ച വിജൂ കൃഷ്ണന്റെ ഫോട്ടോ പ്രദർശനം

ലളിതകലാ അക്കാദമി ആര്ട്ട് ഗാലറിയിൽ ആരംഭിച്ച വിജൂ കൃഷ്ണന്റെ ഫോട്ടോ പ്രദർശനം

വെബ് ഡെസ്ക്

Published on Aug 30, 2025, 02:02 AM | 1 min read

സ്വന്തംലേഖിക കോഴിക്കോട്‌ പ്രകൃതിയുടെ വൈവിധ്യങ്ങളിലേക്കും ലോക കാഴ്‌ചകളിലേക്കും മിഴിതുറന്ന്‌ ‘ഓഫ്‌ ലാൻഡ്‌ ലിവ്‌സ്‌ ആൻഡ്‌ ലോർസ്‌ ’ പ്രദർശനം. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണന്റെ കാമറക്കണ്ണുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ ദേശാന്തരങ്ങൾക്കപ്പുറത്തെ പ്രകൃതിയും ചരിത്രവിസ്‌മയങ്ങളും ആസ്വാദകർക്കും സമ്മാനിക്കുന്നു. സമരപാതകളുടെയും തൊഴിലാളി ജീവിതങ്ങളുടെയും നേർചിത്രങ്ങൾ ഇവിടെയുണ്ട്‌. ലളിതകലാ അക്കാദമി ആർട്‌ ഗാലറിയിലെ പ്രദർശനത്തിൽ ജപ്പാനിലെ നാരയിലെ മരം വിഴുങ്ങിയ രീതിയിലുള്ള അമ്പലം, വയനാട്‌ ചൂരൽമലയിൽ ഉരുൾപൊട്ടിയ പ്രദേശം, ബയോബാബ്‌ മരത്തിന്‌ മുകളിലൂടെ പറക്കുന്ന പരുന്തുകൾ, പാരീസ്‌ നഗര കാഴ്‌ചകൾ ഇവയെല്ലാം ആസ്വാദകരുമായി സംവദിക്കുന്നു. കണ്ണൂർ മാട്ടൂലിൽനിന്ന്‌ പകർത്തിയ വൂർ ബർഗ്‌സ്‌ ഷീൽഡ്‌ ക്രോപ്പർ പക്ഷിയുടെ മനോഹര ചിത്രത്തിന്‌ വൺ ഐ ലാന്റ്‌ ടോപ്പ്‌ 10 മൊബൈൽ ഫോട്ടോഗാഫ്രർക്കുള്ള വെങ്കല മെഡൽ ലഭിച്ചിട്ടുണ്ട്‌. ഡൽഹിയിൽനിന്ന്‌ പകർത്തിയ നെൽക്കതിരിൽ ആഫ്രിക്കൻ മൊണാർക്ക്‌ ചിത്രശലഭമുള്ള ഫോട്ടോ മറ്റൊരു ആകർഷണമാണ്‌. കർണാടക ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പൂപ്പാടം അസമിലെ തേയിലത്തോട്ടത്തിൽനിന്ന്‌ തവളയെ പിടിക്കുന്ന കൊക്ക്‌, മണിപ്പുരിലെ മുളകൊണ്ടുള്ള ശിൽപ്പം, അർബൻ റിഫ്ലക്ഷൻ എന്ന പേരിലെ പാരീസ്‌ നഗര കാഴ്‌ചകൾ, ഫ്രാൻസിലെ ലൂവ്‌റെ ഗ്ലാസ്‌ പിരമിഡ്‌, ദുബായിയിലെ മ്യൂസിയം ഓഫ്‌ ഫ്യൂച്ചറിന്‌ മുന്നിൽ അക്രോബാറ്റ്‌ അവതരണം നടത്തുന്ന സ്‌ത്രീ, ജപ്പാനിലെ ഗോൾഡൻ പവിലിയൻ ബുദ്ധിസ്റ്റ്‌ ക്ഷേത്രം, ഹിരോഷിമയിലെ പീസ്‌ മെമ്മോറിയൽ തുടങ്ങിയ ചിത്രങ്ങളാണുള്ളത്‌. സെപ്‌തംബർ മൂന്നിന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home