Deshabhimani

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം

ഉജ്വല പ്രകടനത്തോടെ സമാപിച്ചു

vyapari vyavasayi samithi

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലം ടൗണിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Nov 12, 2026, 04:33 AM | 1 min read

കോതമംഗലം


കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു. വൈകിട്ട് പ്രകടനത്തിനുശേഷം രഞ്ജിത് നഗറിൽ (കോതമംഗലം ടൗൺ) നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി റെജി സഖറിയ ഉദ്ഘാടനം ചെയ്തു.



സമിതി ജില്ലാ പ്രസിഡന്റ് സോജൻ ആന്റണി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, സംഘാടകസമിതി ചെയർമാൻ കെ എ ജോയി, ആന്റണി ജോൺ, സി കെ ജലീൽ, ടി വി ബൈജു, പി എ നാദിർഷ, കെ എം പരീത്, ടി എം അബ്ദുൽ വാഹിദ്, റോബിൻ ജോൺ, കെ കെ ആസാദ്, എം യു അഷ്റഫ്, കെ എ നൗഷാദ്, ഫെസി മോട്ടി, ഷീല രാജു, യാസർ അരാഫത്ത് തുടങ്ങിയവർ സംസാരിച്ചു.


സോജൻ ആന്റണി പ്രസിഡന്റ്‌, 

പി എ നാദിർഷ സെക്രട്ടറി


കോതമംഗലം


സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായി സോജൻ ആന്റണിയെയും സെക്രട്ടറിയായി പി എ നാദിർഷയെയും ട്രഷററായി കെ എം പരീതിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: റോബിൻ ജോൺ, അബ്ദുൾ വാഹിദ്, പി എസ് ഉസ്മാൻ, എം കെ സുരേഷ് ബാബു, ഷീല രാജു (വൈസ് പ്രസിഡന്റുമാർ). പോൾ വെട്ടിക്കാടൻ, സുൾഫിക്കർ അലി, എം യു അഷ്റഫ്, ഫെസി മോട്ടി, ടി വി സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home