Deshabhimani


സൗന്ദര്യ
മത്സര
വേദിയിലെ സംരംഭകത്തിളക്കം

sportlight

ജയലക്ഷ്മി

avatar
ഷെഹിൻഷാ

Published on Nov 12, 2026, 04:17 AM | 1 min read

കൊച്ചി


സൗന്ദര്യമത്സര വേദികളിലെ തിളക്കമാർന്ന നേട്ടങ്ങൾക്കൊപ്പം സംരംഭകത്വത്തിലും സ്വന്തം ഇടം കണ്ടെത്തി ശ്രദ്ധേയയാകുകയാണ് എറണാകുളം സ്വദേശിനി ഡി ജയലക്ഷ്മി. ഫാഷൻ ഡിസൈനറായ ജയലക്ഷ്മി സൗന്ദര്യ മത്സരങ്ങളിലൂടെ നേടിയ അംഗീകാരങ്ങളെ സംരംഭകത്വത്തിലേക്കുള്ള ചുവടുവയ്പായി മാറ്റിയിരിക്കുകയാണ്.


2021 നവംബറിൽ എഫ്ഐ ഇവന്റ്സ് സംഘടിപ്പിച്ച മിസിസ് കേരള സൗന്ദര്യമത്സരത്തിൽ ‘മിസിസ് ബ്യൂട്ടിഫുൾ സ്മൈൽ' എന്ന സബ്ടൈറ്റിൽ നേടിയാണ് ജയലക്ഷ്മി ഈ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2025 സെപ്തംബറിൽ ഡൽഹിയിൽ ഡികെ പാജന്റ്സ് സംഘടിപ്പിച്ച മിസിസ് ഇന്ത്യ മത്സരത്തിൽ ‘മിസിസ് കേരള' പട്ടം സ്വന്തമാക്കി. അതേ വേദിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സരാർഥികളോട് മാറ്റുരച്ച് ‘മിസിസ് സൗത്ത് ഇന്ത്യ' കിരീടവും നേടിയതോടെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയായി.


നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയ അധ്യായമാണ് സെപ്തംബറിൽ ചെന്നൈയിൽ നടന്ന സൗത്ത് ഇന്ത്യന്‍ വിമന്‍സ് അച്ചീവേഴ്സ് അവാര്‍ഡ്. കേരളത്തിൽനിന്നുള്ള മികച്ച സംരംഭകയ്‌ക്കുള്ള പുരസ്കാരമാണ് ജയലക്ഷ്മിയെ തേടിയെത്തിയത്. യാത്രകളോടും ജയലക്ഷ്മിക്ക് താല്‍പ്പര്യമേറെ.


കൊച്ചിയിലെ 'ബൈക്ക് ആന്‍ഡ് ബുള്ളറ്റ്സ് ലേഡി റൈഡേഴ്സ്' ക്ലബ്ബിലെ അംഗമാണ്‌ ജയലക്ഷ്മി. സ്വന്തമായി സ്ഥാപനം എന്ന സ്വപ്നം യാഥാർഥ്യമാക്കിയാണ് എറണാകുളം തമ്മനത്ത് 'ആർഷാ ബൊട്ടേഗ' എന്ന പേരിൽ സ്ത്രീകളുടെ സ്റ്റിച്ചിങ് ബുട്ടീക് ആരംഭിച്ചത്. 42 –-ാം വയസിലും പുതിയ സ്വപ്നങ്ങൾക്കായി മുന്നേറുന്ന ജയലക്ഷ്മിക്ക് കുടുംബത്തിന്റെ പിന്തുണയും കരുത്താണ്. ഭർത്താവ് വിഷ്ണുവർധനനും നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ആർഷയും ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home