Deshabhimani

ബസിൽ ഇനി സവാരിയില്ല

food lab

ഫുഡ്ലാബാക്കി മാറ്റിയ ഫിസാറ്റ് ബസ്

avatar
വർഗീസ്‌ പുതുശേരി

Published on Nov 12, 2026, 04:20 AM | 1 min read

അങ്കമാലി


നിരവധി രൂപമാറ്റങ്ങൾക്കൊടുവിൽ ഫിസാറ്റിലെ കെഎൽ-- 41 5355 ബസ്‌ ഇനിമുതൽ രുചിയേറിയ ഭക്ഷണങ്ങളുടെ ഇടമാകും. 2016ൽ മോട്ടോർ വാഹന വകുപ്പിൽനിന്ന് പ്രത്യേക അനുവാദം വാങ്ങിയായിരുന്നു "ഇന്നവേഷൻ ലാബാ'യി പഴയ കോളേജ്‌ ബസിന്റെ ആദ്യ രൂപമാറ്റം. കേരള സ്റ്റാർട്ടപ്പ് മിഷൻ നേതൃത്വത്തിൽ ഫിസാറ്റിൽ ആരംഭിച്ച ഐഇഡിസി സെല്ലിന്റെ ഭാഗമായി കേരളത്തിലുടനീളം സഞ്ചരിച്ച്‌ നിരവധി വിദ്യാർഥികൾക്ക് സാങ്കേതികവിദ്യയുടെയും അറിവിന്റെയും പുതുവഴികൾ തുറന്നുനൽകി.


പിന്നീട്‌ ഫിസാറ്റ് മൊബൈൽ ഫാബ് ലാബായി മാറ്റം. സാധരണക്കാർക്ക്‌ സാങ്കേതിക വിജ്ഞാനവും അറിവും പകരാൻ ഇതുവഴി സാധിച്ചു. 2018ൽ വെള്ളപ്പൊക്കക്കെടുതികൾക്കിടയിൽ തകരാറിലായ വീട്ടുപകരണങ്ങളൂം ഇലക്‌ട്രിക്‌ സാധനങ്ങളും നന്നാക്കാൻ "റിപ്പയർ -റീബിൽഡ് -റീസ്റ്റോർ' എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി സർവീസ് വാഹനമായി. 2020ൽ കോവിഡ് സമയത്ത് മൊബൈൽ മെഡിക്കൽ ക്ലിനിക്കായി. 2023ൽ ടെക്‌നോളജി പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലേക്കുള്ള യാത്രകളായിരുന്നു.


ഇരുപത് വർഷം പൂർത്തിയായി ബസിന്റെ പെർമിറ്റ്‌ കാലാവധി അവസാനിച്ചതോടെയാണ്‌ ഫുഡ് ലാബായുള്ള മാറ്റം. ഫിസാറ്റ് ഫുടബോൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഫുഡ്‌ ലാബിൽ നിരവധി വിദ്യാർഥികൾ നിത്യസന്ദർശകരാണ്‌. സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം എല്ലാവർക്കും ഉപകാരപ്രദമാകുന്ന കൂടുതൽ പദ്ധതികളിലേക്ക് വിദ്യാർഥികൾ വരണമെന്ന ലക്ഷ്യത്തോടെയാണ് ബസ് രൂപമാറ്റം വരുത്താൻ വിട്ടുനൽകിയതെന്ന്‌ ചെയർമാൻ പി ആർ ഷിമിത്ത് പറഞ്ഞു.


പെർമിറ്റ് കാലാവധി അവസാനിച്ച കാർ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ട്‌. ഇത്‌ ഇലക്‌ട്രിക്‌ ബഗ്ഗിയായി ഉടൻ പുറത്തിറങ്ങും. അധ്യാപകൻ ജോസഫ് പാപ്പച്ചന്റെ നേതൃത്വത്തിലാണിത്‌. വിദ്യാർഥികളിൽ സാമൂഹിക ബോധം വളർത്തുകയാണ്‌ ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home