ad
Deshabhimani

ചുട്ടുപൊള്ളി കാലവർഷം!

ചുട്ടുപൊള്ളുന്ന ചൂടാണ്  നഗരത്തില്‍. വലിയങ്ങാടിക്ക് സമീപത്ത്കൂടി
 പോകുന്ന വഴിയാത്രക്കാരന്റെ  തലയിലെ പെട്ടി വെയിലിനെ മറയക്കാനുള്ള  മാര്‍ഗം കൂടിയായപ്പോള്‍

ചുട്ടുപൊള്ളുന്ന ചൂടാണ് നഗരത്തില്‍. വലിയങ്ങാടിക്ക് സമീപത്ത്കൂടി
 പോകുന്ന വഴിയാത്രക്കാരന്റെ തലയിലെ പെട്ടി വെയിലിനെ മറയക്കാനുള്ള മാര്‍ഗം കൂടിയായപ്പോള്‍

വെബ് ഡെസ്ക്

Published on Sep 08, 2026, 12:42 AM | 1 min read

കോഴിക്കോട്

കാലവർഷത്തിലും ചുട്ടുപൊള്ളി നാടും നഗരവും. വരുംദിവസങ്ങളിൽ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരാഴ്ചയായി ജില്ലയില്‍ കനത്ത ചൂടാണ്. 33.4 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില. സെപ്തംബര്‍ ഒന്ന്– 33.4, രണ്ട്– 32.8, മൂന്ന്, നാല്– 33.4, അഞ്ച്– 34.3, ആറ്– 33.8 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. അതേസമയം, അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം 43 ഡിഗ്രിക്ക് മുകളിൽ വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില കുറഞ്ഞാലും ഉയര്‍ന്ന ഈര്‍പ്പം ഉള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും. നിലവിലെ ചുട്ടുപൊള്ളലിന് കാരണവും ഇതാണ്. ഒരാഴ്ചയായി നഗരത്തിൽ മഴ പെയ്തിട്ടില്ല. ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്‍ഷത്തിലെങ്കിലും ആവശ്യത്തിന് മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. മഴ ലഭിച്ചാലേ ചൂടിന് ശമനമുണ്ടാകൂ. ​ ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home