കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കം ചെറുക്കും: സിപിഐ എം

കോഴിക്കോട്
സിപിഐ എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെയും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റംഗം പി നിഖിലിന്റെ ഫ്ലാറ്റിലെ റെയ്ഡ് ഇൗ നീക്കത്തിന്റെ ഭാഗമാണ്. ഡിവൈഎഫ്‌ഐ മേഖലാ ജോ. സെക്രട്ടറി നന്ദുവിന്റെ വീടടക്കം മറ്റിടങ്ങളിലും റെയ്ഡ് നടത്തി. റെയ്ഡ് നടത്തി ഗുരുതരമായ എന്തോ സാമ്പത്തിക കുറ്റം ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇഡി ഉദ്യോഗസ്ഥരും കേന്ദ്രസേനയും ചേർന്ന് നടത്തുന്നത്. പാർടി നേതാക്കളെ ലക്ഷ്യംവെച്ചുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments