Deshabhimani

കളൻതോട്‌ – കൂളിമാട്‌ റോഡ്‌

നിർമാണം എൽഡിഎഫ്‌; ക്രഡിറ്റടിക്കാൻ യുഡിഎഫ്‌

a

എൽഡിഎഫ്‌ സർക്കാർ നിർമിച്ച കളൻതോട്‌ – കൂളിമാട്‌ റോഡ്‌ (ഫയൽചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Oct 13, 2026, 12:51 AM | 1 min read

കോഴിക്കോട്‌

ക-ിഫ്‌ബിയുടെ കരുത്തിൽ എൽഡിഎഫ്‌ സർക്കാർ നിർമിച്ച ആധുനിക നിലവാരത്തിലുള്ള റോഡും യുഡിഎഫിന് ‘നൂറുദിന’ നേട്ടം. കോഴിക്കോട്‌, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട്‌ പാലത്തിലേക്കെത്തുന്ന പ്രധാന റോഡായ കളൻതോട്‌ – കൂളിമാട്‌ റോഡ്‌ പൂർണമായും എൽഡിഎഫ്‌ കാലത്ത്‌ നിർമിച്ചതാണ്‌. ഇതാണ്‌ നൂറുദിന നേട്ടമായി അവതരിപ്പിച്ചിരിക്കുന്നത്‌. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൂളിമാട്‌ വികസിക്കാൻ കാരണമായത്‌ പി ടി എ റഹീം എംഎൽഎയും എൽഡിഎഫ്‌ സർക്കാരും ആവിഷ്കരിച്ച്‌ നടപ്പാക്കിയ കൂളിമാട്‌ പാലം പദ്ധതിയാണ്‌. 25 കോടി രൂപ ചെലവിലാണ്‌ ചാത്തമംഗലം, വാഴക്കാട്‌ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട്‌ പാലം നിർമിച്ചത്‌. ഇവിടേക്ക്‌ എത്തിപ്പെടാനുള്ള പ്രധാനപാതയായ കല്ലൻതോട്‌ – കൂളിമാട്‌ റോഡ്‌ എൽഡിഎഫ്‌ സർക്കാർ നിർമിച്ചത്‌ 42 കോടി രൂപ ചെലവിലാണ്‌. 2018ൽ നിർമാണമാരംഭിച്ച പാലം നിർമാണം കരാറുകാരന്റെ ഉദാസീനതയെ തുടർന്ന്‌ നിലച്ചിരുന്നു. സ്ഥലം വിട്ടുനൽകാൻ ഭൂവുടമകൾ തയ്യാറാകാതിരുന്നതും പ്രതിസന്ധിയായി. പി ടി എ റഹീം എംഎൽഎയും ചാത്തമംഗലം പഞ്ചായത്ത്‌ മുൻ പ്രസിഡന്റടക്കമുള്ളവരും നേരിട്ടിടപെട്ടാണ്‌ സ‍ൗജന്യമായി ഭൂമി വിട്ടുകിട്ടാനുള്ള ഇടപെടലുകൾ നടത്തിയത്‌. റീടെൻഡർ ചെയ്ത്‌ 2023ൽ വീണ്ടും നിർമാണമാരംഭിച്ചു. നായർകുഴി സ്കൂളിനോട്‌ ചേർന്നുള്ള ഭാഗത്ത്‌ മണ്ണെടുക്കാനും ലേലം ചെയ്യാനുമുള്ള അനുമതി ലഭിക്കാൻ വൈകിയത്‌ മാത്രമാണ്‌ നിർമാണത്തിനിടെയുണ്ടായ താമസം.

കളൻതോട്‌ –കൂളിമാട്‌ റോഡും പാലവും തുറന്നുകൊടുത്തതോടെ ഇ‍ൗ ഭാഗം പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചിട്ടുണ്ട്‌. പി ടി എ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച്‌ പദ്ധതിയടക്കമുള്ളവ ഇതിന്‌ കരുത്തുപകർന്നു.

ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ്‌ യുഡിഎഫ്‌ സർക്കാർ ‘നൂറുദിന’ മേനി നടിക്കാനുള്ള ഉപകരണമായി റോഡിനെ മാറ്റിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home