ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞു

വിലങ്ങാട് വായാട് ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ തടയുന്നു
നാദാപുരം
കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നു. വിലങ്ങാട് വായാട് സന്ദർശിക്കാനെത്തിയ ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മലയോരത്ത് നാട്ടുകാർ തടഞ്ഞു. കോഴിക്കോട് ഡിഎഫ്ഒ ജോഷി ലിന, റെയ്ഞ്ചർ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘത്തെയാണ് നാട്ടുകാർ തടഞ്ഞ് പ്രതിഷേധം അറിയിച്ചത്. വൈകിട്ട് 5.45ഓടെയാണ് ഉദ്യോഗസ്ഥ സംഘം വായാട് എത്തിയത്. അഞ്ച് മണിക്കൂറോളം സമയം ഡിഎഫ്ഒയെ തടഞ്ഞു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, സുനിലിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ഫെൻസിങ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. മൃതദേഹം വീട്ടിൽ എത്തിച്ചതിന് ശേഷം കെ എം അഭിജിത് എംഎൽഎ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എം സജിന, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കുമാർ എന്നിവർ ഡിഎഫ്‌ഒയുമായും നാട്ടുകാരുമായും രാത്രി വൈകിയും ചർച്ച തുടരുകയാണ്. നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ചർച്ച നടത്തുന്നത്.










0 comments