Deshabhimani

ആശമാരുടെ മാർച്ചിൽ 
പ്രതിഷേധമിരമ്പി

ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച ഡിപിഎം-ഡിഎംഒ ഓഫീസ് മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി 
പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച ഡിപിഎം-ഡിഎംഒ ഓഫീസ് മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി 
പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 02:28 AM | 1 min read

കോഴിക്കോട്‌ യുഡിഎഫ്‌ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രക്ഷോഭവുമായി ആശമാർ തെരുവിലേക്ക്‌. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപിഎം– -ഡിഎംഒ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനംചെയ്തു. എരഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസിനടുത്തു നിന്ന്‌ ആരംഭിച്ച മാർച്ചിൽ വിവിധ പഞ്ചായത്തുകളിൽ നിന്നായി ആയിരത്തോളം ആശാ പ്രവർത്തകർ അണിനിരന്നു. ആശമാരുടെ ഇൻസെന്റീവ്‌ വെട്ടിച്ചുരുക്കിയതിലും മെഡിക്കൽ അവധി രണ്ട്‌ വർഷത്തിൽ മൂന്ന്‌ മാസമാക്കി ചുരുക്കിയതിലും രാഷ്ട്രീയ പ്രേരിതമായി വാർഡുകൾ മാറ്റി ജോലി നിശ്ചയിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ്‌ ആശമാർ സമരരംഗത്തിറങ്ങിയത്‌. ഫോൺ ചാർജ്‌ 200ൽ നിന്ന്‌ 500 ആക്കുക, ഓൺലൈൻ ജോലി ചെയ്യാൻ ഉപകരണം നൽകുക, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായപ്പോൾ പ്രഖ്യാപിച്ച 21,000 ഹോണറേറിയം നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങളും സമരത്തിലുയർന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച്‌ കലക്‌ടർ, ഡിഎംഒ, ഡിപിഎം എന്നിവർക്ക്‌ നിവേദനവും നൽകിയിട്ടുണ്ട്‌. മാർച്ചിൽ ജില്ലാ പ്രസിഡന്റ്‌ പി കെ ശ്രീജ അധ്യക്ഷയായി. ആശ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി പി പി പ്രേമ, സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി നാസർ, ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സി സുനിത, ട്രഷറർ ടി സുനിത, ജോയിന്റ്‌ സെക്രട്ടറി ടി റസീന, വൈസ്‌ പ്രസിഡന്റ്‌ സോജ കുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home