Deshabhimani

തെരഞ്ഞെടുപ്പ്‌ ‘ഓഫർ’ തീർന്നു, വീണ്ടും ഇരുണ്ടകാലം

Power cut

ഇരുട്ടിലായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍

വെബ് ഡെസ്ക്

Published on Oct 01, 2026, 12:00 AM | 1 min read

കോഴിക്കോട്‌

ഉപതെരഞ്ഞെടുപ്പ്‌ ‘ഓഫറായി’ നിർത്തിവച്ച പവർകട്ട്‌ ഫലം പുറത്തുവന്നതോടെ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. ചൊവ്വാഴ്ച വൈകിട്ട്‌ മുതൽ പലയിടത്തും കറന്റ്‌ കട്ടുണ്ടായി. ബുധനാഴ്ചയും പകലും രാത്രിയും പല സമയങ്ങളിലായി വൈദ്യുതി നിലച്ചു. ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പവർകട്ട്‌ വലിയ ചർച്ചയായിരുന്നു. മുതിർന്ന നേതാക്കളടക്കം ജനങ്ങൾക്ക്‌ മുന്നിൽ മറുപടി പറയാൻ സാധിക്കാതെ നിൽക്കേണ്ടി വന്നു. പത്തുവർഷമില്ലാതിരുന്ന പവർകട്ട്‌ യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ തിരിച്ചെത്തിയത്‌ ഭരണാധികാരികളുടെ പിടിപ്പുകേടാണെന്ന്‌ ജനം നേതാക്കളുടെ മുഖത്തുനോക്കി പറയുന്ന സാഹചര്യമുണ്ടായി. മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടായെന്ന്‌ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശിന്‌ പോലും തുറന്നുസമ്മതിക്കേണ്ട സാഹചര്യമുണ്ടായി. ജനങ്ങൾക്കുമുന്നിൽ പരിഹാസ്യരായതോടെയാണ്‌ വൈദ്യുതി പ്രതിസന്ധിക്ക്‌ താൽക്കാലിക പരിഹാരം കാണാനുള്ള നടപടി സ്വീകരിച്ചത്‌. ആളുകളുടെ കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന്‌ ഫലം വന്നതിന്‌ പിന്നാലെ പവർകട്ട്‌ പുനരാരംഭിച്ചതിലൂടെ വ്യക്തമായി. ചൊവ്വാഴ്ചയും ബുധനാഴ്ചയും റെയിൽവേ സ്റ്റേഷൻ, കെഎസ്‌ആർടിസിയടക്കം ആളുകൾ എപ്പോഴും ആശ്രയിക്കുന്നഇടങ്ങൾപോലും ഇരുട്ടിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home