ad
Deshabhimani

പെൻഷന് എത്തിയ സ്‌ത്രീ *നഗരസഭാ ജീവനക്കാരിയെ കടിച്ചു

പരിക്കേറ്റ ധന്യ ജയറാം

പരിക്കേറ്റ ധന്യ ജയറാം

വെബ് ഡെസ്ക്

Published on May 03, 2026, 03:01 AM | 1 min read



മുക്കം

ഉമ്മയുടെ പെൻഷൻ കാര്യങ്ങൾ അന്വേഷിക്കാൻ മുക്കം നഗരസഭ ഓഫീസിലെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചുപരിക്കേൽപ്പിച്ചു. റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കൈക്ക് കടിയേറ്റത്. തടയാനെത്തിയ രണ്ട് ജീവനക്കാരികൾക്കും പരിക്കേറ്റിട്ടുണ്ട്. ഫയലുകൾ വാരിവലിച്ചിട്ട് ബഹളമുണ്ടാക്കി.

ആറ്റുപുറം സ്വദേശിയായ യുവതി ഉമ്മയുടെ വിധവ പെൻഷനുള്ള സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം അന്വേഷിക്കാൻ ശനി പകൽ ഒന്നോടെയാണ് ഓഫീസിലെത്തിയത്. ഉച്ചഭക്ഷണ സമയമായതിനാൽ ജീവനക്കാർ കുറവായിരുന്നു. അന്വേഷണങ്ങൾക്ക് ഒരു ജീവനക്കാരി മറുപടി നൽകുന്നതിനിടെ സ്ത്രീ പെട്ടെന്ന് പ്രകോപിതയാവുകയായിരുന്നു. അതിനിടെയാണ് ധന്യ ജയറാമിനെ കടിച്ചത്. സ്ത്രീയെ പൊലീസ് എത്തി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് സ്ത്രീയുടെ രണ്ട് ബന്ധുക്കൾ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ നഗരസഭ സെക്രട്ടറി മുക്കം പൊലീസിൽ പരാതി നൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home