Deshabhimani

മുക്കം നഗരസഭയിൽ രണ്ടിടത്ത് ഓപ്പൺ ജിം

മുക്കം നഗരസഭ മാമ്പറ്റയിൽ ആരംഭിച്ച ഓപ്പൺ ജിം ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം നഗരസഭ മാമ്പറ്റയിൽ ആരംഭിച്ച ഓപ്പൺ ജിം ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 02, 2025, 01:22 AM | 1 min read

മുക്കം നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിൽ മാമ്പറ്റയിലും കാഞ്ഞി രമുഴിയിലും ഓപ്പൺ ജിം ആരംഭിച്ചു. ഈ സാമ്പത്തിക വർഷം വിദ്യാലയങ്ങളിൽ പദ്ധതി നടപ്പിലാക്കും. മാമ്പറ്റയിൽ നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ പി ചാന്ദ്നി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത പ്രദീപ്, ഇ സത്യനാരായണൻ, കൗൺസിലർമാരായ വസന്തകുമാരി, എം വി രജനി, അശ്വതി സനൂജ്, കെ ബിന്ദു, ബിജുന, ജോഷില സന്തോഷ്, നൗഫൽ മല്ലശ്ശേരി, നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home