നീറ്റിൽ വിടര്‍ന്നു ആത്മവിശ്വാസത്തിന്റെ പുഞ്ചിരികൾ

മെഡിക്കൽ യുജി പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികൾ പുറത്തേക്കിറങ്ങിയത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായാണ്.
സ്വന്തം ലേഖിക കോഴിക്കോട് മെഡിക്കൽ യുജി പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികൾ പുറത്തേക്കിറങ്ങിയത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായാണ്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ പരീക്ഷ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു. മോക്ക് ടെസ്റ്റുകളും മറ്റും ചെയ്തതിനാലും മിക്കവര്‍ക്കും പരീക്ഷ പ്രയാസമായില്ല. ഇത്തവണ ചോദ്യങ്ങൾ സങ്കീര്‍ണമാക്കാതെ ലളിതവും നേരിട്ടുള്ളവയുമായിരുന്നു. ബയോളജിയും കെമിസ്ട്രിയും എളുപ്പമായിരുന്നെങ്കിൽ ഫിസിക്സ് അത്യാവശ്യം കുഴപ്പിച്ചെന്നും വിദ്യാര്‍ഥികൾ പറഞ്ഞു. ജില്ലയിൽ 28 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 12,720 വിദ്യാര്‍ഥികൾ പരീക്ഷയെഴുതി. ഞായർ പകൽ രണ്ടിനാണ് പരീക്ഷ തുടങ്ങിയത്. 11നും ഒന്നിനും ഇടയിലായി വിദ്യാര്‍ഥികൾ അതത് കേന്ദ്രങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എൻടിഎയുടെ സ്റ്റാൻഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനകൾക്കുശേഷമാണ് വിദ്യാര്‍ഥികളെ ഹാളിൽ പ്രവേശിപ്പിച്ചത്. മുഴുവൻ കേന്ദ്രങ്ങളിലും കുടിവെള്ളലഭ്യത ഉറപ്പാക്കിയിരുന്നു. രാജ്യത്തെ 78-0 മെഡിക്കൽ കോളേജുകളിലേക്കാണ് പ്രവേശനം.











0 comments