മാനുവൽ നോയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് പടിയിറങ്ങി

ബെർലിൻ: ജർമനിയുടെ വിഖ്യാത ഗോൾ കീപ്പർ മാനുവൽ നോയർ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് പടിയിറങ്ങി. ലോകകപ്പിൽ പരാഗ്വേയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. 2024ൽ വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ജർമനി ലോകകപ്പിലേക്ക് തിരികെ വിളിക്കുകയായിരുന്നു. ഒരുപതിറ്റാണ്ടോളം ജർമനിയുടെ ഒന്നാംനമ്പർ ഗോൾ കീപ്പറായിരുന്നു നാൽപതുകാരൻ. 2014 ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു. എന്നാൽ, ക്യാപ്‌റ്റനായെത്തിയ 2018ലും 2022ലും ആദ്യറൗണ്ടിൽ പുറത്തായി.
പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ 3–4നാണ് പരാഗ്വേ ജയിച്ചു കയറിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പരാഗ്വേയും രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമനിയും ഒരോ ഗോൾ വീതം നേടി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഒടുവിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് പരാഗ്വേ മുന്നിലെത്തി.











0 comments