ad
Deshabhimani

മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് വൻമരം മറിഞ്ഞുവീണു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നു

Mumbai.jpg
വെബ് ഡെസ്ക്

Published on Jun 30, 2026, 04:53 PM | 1 min read

മുംബൈ: മുംബൈ ചെമ്പൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് മുകളിലേക്ക് വൻമരം മറിഞ്ഞുവീണ് പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്. ചെമ്പൂരിലെ റോഡ് നമ്പർ 11-ലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടസമയത്ത് 13 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.


പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ബസിനുള്ളിൽ ഒരു കുട്ടി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഈ കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.


നഗരസഭയുടെ (ബിഎംസി) അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് പ്രാദേശികവാസികൾ രംഗത്തെത്തിയിട്ടുണ്ട്. അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നോ അല്ലെങ്കിൽ അതിന്റെ ചില്ലകൾ വെട്ടി ഒതുക്കണമെന്നോ ആവശ്യപ്പെട്ട് ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന് പലതവണ കത്തയച്ചിരുന്നതായി നാട്ടുകാർ പറയുന്നു.


മുൻപും ഈ പ്രദേശത്ത് സമാനമായ രീതിയിൽ മരം മറിഞ്ഞുവീണ് അപകടമുണ്ടായിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.


അതേസമയം, മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home