ചിരട്ടയിലും മെസി വിസ്‌മയം

ചിരട്ടയിൽ തീർത്ത മെസിയുടെ പ്രതിമ
സ്വന്തം ലേഖകൻ കോഴിക്കോട് അർജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ വിനോദ് പയിന്പ്രക്ക് ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതിനുമുന്പേ ചിരട്ടിയിൽ മെസിയുടെ ശിൽപ്പം തയ്യാറാക്കാൻ ആഗ്രഹിച്ചിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന്റെ പത്തുനാൾ മുന്പ് ശിൽപ്പത്തിന്റെ പ്രവൃത്തിയും തുടങ്ങി. ഒടുവിൽ അർജന്റീനയുടെ ആദ്യ കളി ദിവസം തന്നെശിൽപ്പം പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് വിനോദ്. ദിവസവും എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ഇതിനായി നീക്കിവയ്ക്കും. ഉദ്‌ഘാടന ദിവസം ശിൽപ്പം പൂർത്തിയാക്കാനായില്ല. ചൊ്വ രാത്രിയോടെ മിനുക്കുപണികളെല്ലാം പൂർത്തിയാക്കി. ബുധൻ രാവിലെ എഴുന്നേറ്റ് ടെലിവിഷനിൽ അർജന്റീനയുടെ ആദ്യമത്സരം കണ്ടത് പൂർത്തിയാക്കിയ മെസിശിൽപ്പവുമായാണ്. മത്സരം കണ്ടപ്പോൾ അതിലേറെ സന്തോഷമായി. മെസിയുടെ പ്രതിമയും പീഠവും പൂർണമായും ചിരട്ടയിലാണ് തയ്യാറാക്കിയത്. അഞ്ച് സെന്റിമീറ്റർ ഉയരവും നാല് സെന്റിമീറ്റർ വീതിയുമാണ് പ്രതിമക്കുള്ളത്. പീഠത്തിന് 12 സെന്റീമീറ്റർ ഉയരവും 11 സെന്റീമീറ്റർ വീതിയുമുണ്ട്. ലോകകപ്പിന്റെ മാതൃകയും ബോർഡറും ഇളനീർ ചിരട്ടയിലാണ് തീർത്തത്. ആരാധകരെല്ലാം ഫ്ളക്‌സിലും മറ്റും ആനന്ദം കണ്ടെത്തുന്പോഴാണ് ഇത്തരെമൊരു ആലോചനയുണ്ടായത്. കളി കഴിഞ്ഞാൽ ഫ്‌ളക്സുകളും കട്ടൗട്ടുകളും എടുത്തുമാറ്റും. എന്നാൽ ചിരട്ടയിൽ തീർത്ത ശിൽപ്പം നൂറ്റാണ്ടു കഴിഞ്ഞാലും അതേപടിയുണ്ടാവും–വിനോദ് പറഞ്ഞു. മുള, കൊതുന്പ്, വേരുകൾ, തടികൾ എന്നിവ കൊണ്ട് വിവിധങ്ങളായ ശിൽപ്പങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി പി കൃഷ്‌ണപിള്ളയുടെയും മറ്റും ശിൽപ്പമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷം റവന്യു ഡിപ്പാർട്ട്‌മെന്റിൽനിന്ന് വിരമിച്ച വിനോദ് സിപിഐ എം പയിന്പ്ര വയൽ ബ്രാഞ്ചംഗമാണ്.










0 comments