ചാക്കിൽ കെട്ടി കുഴിയിൽ തള്ളിയ മാലിന്യം മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

കൊടൽ നടക്കാവിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കുഴിയെടുത്ത് മാലിന്യം നിറച്ച ചാക്കുകൾ തള്ളിയ നിലയിൽ
പന്തീരാങ്കാവ് ചാക്കിൽ കെട്ടി കുഴിയിൽ തള്ളിയ മാലിന്യം എതിർപ്പ് അവഗണിച്ച് മണ്ണിട്ട് മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കൊടൽ നടക്കാവ് ഈരാട്ടുകുന്നിൽ സ്വകാര്യ ഭൂമിയിലെ കക്കൂസ് മാലിന്യം നിറച്ച കുഴി ഞായറാഴ്ച മണ്ണിട്ട് മൂടാൻ നടത്തിയ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവധി ദിവസമായതിനാൽ നടപടികൾ തിങ്കളാഴ്ചയാക്കാമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് ശനിയാഴ്ച നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യക്കുഴി കണ്ടെത്തിയത്. കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കക്കൂസ് മാലിന്യം സിമന്റ് ചാക്കുകളിൽ നിറച്ച് തള്ളിയത്. തുടർന്ന് അധികാരികളെ വിവരം അറിയിച്ചു. അടിയന്തര നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഞായറാഴ്‌ച കുഴികൾ മണ്ണിട്ട് മൂടുന്ന പ്രവൃത്തികൾ നാട്ടുകാരെ പ്രകോപിതരാക്കി. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ആരോഗ്യവിഭാഗത്തെ നാട്ടുകാർ വീണ്ടും വിവരം അറിയിച്ചു. അവധി ദിവസമായതിനാൽ തിങ്കളാഴ്‌ച തുടർനടപടി സ്വീകരിക്കും.










0 comments