എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങും

ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങാൻ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. കേന്ദ്രസർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ തമസ്കരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ മാധ്യമ കൂട്ടുകെട്ട് തുറന്നുകാണിക്കാൻ കഴിയണമെന്നും എളമരം കരീം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പരാണ്ടി മനോജ് അധ്യക്ഷനായി. സി എം കരുണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേമനാഥ്, ആർ എം അനീഷ്, പി രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം രവീന്ദ്രൻ സ്വാഗതവും കെ കെ ലിനീഷ് നന്ദിയും പറഞ്ഞു.









0 comments