ad
Deshabhimani

40 ലക്ഷം രൂപയുടെ വിറ്റുവരവ്

ഹിറ്റായി കുടുംബശ്രീ 
വിഷുച്ചന്ത

കുടുംബശ്രീ
വെബ് ഡെസ്ക്

Published on Apr 22, 2026, 02:17 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് വിഷുവിപണി ഹിറ്റാക്കി കുടുംബശ്രീ വിഷുച്ചന്തകൾ. ജില്ലയിലെ 82 സിഡിഎസുകൾ മൂന്ന് ദിവസങ്ങളിലായി ഒരുക്കിയ വിഷുച്ചന്തകളിലൂടെ 40,42,321 രൂപയുടെ വിറ്റുവരവ് നേടി. ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും സൂക്ഷ്മസംരംഭങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളുമാണ് മേളയെ സമ്പന്നമാക്കിയത്. കണിവെള്ളരിമുതൽ വിഷുസദ്യ തയ്യാറാക്കാനുള്ള നാടൻ പച്ചക്കറികളും പലചരക്ക് സാധനങ്ങളുമെല്ലാം ചന്തകളിൽ ലഭ്യമായിരുന്നു. വിഷുക്കിറ്റ്, അടുക്കളക്കിറ്റ്, ലൈവ് സ്നാക്സ്, ക്രാഫ്റ്റ് ഐറ്റംസ്, ജ്യൂസുകൾ, അച്ചാറുകൾ, വിവിധതരം പൊടികൾ, ബാഗുകൾ, ബെഡ്ഷീറ്റുകൾ, വെളിച്ചെണ്ണ, സാരികൾ തുടങ്ങിയവയെല്ലാം വിൽപ്പനയ്ക്കുണ്ടായിരുന്നു. കുടുംബശ്രീയുടെ 1379 സൂക്ഷ്മസംരംഭങ്ങളും 944 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പു (ജെഎൽജി)കളുമാണ് വിഷുച്ചന്തയിൽ പങ്കെടുത്തത്. വിഷുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകകൂടിയായിരുന്നു മേളയുടെ ലക്ഷ്യം. സംസ്ഥാനത്താകെ 1067 വിപണനമേളകൾ നടന്നതിൽനിന്ന് 6.32 കോടി രൂപ വിറ്റുവരവ് നേടാനായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home