ജില്ലയിൽ പ്രൊമോഷണൽ റിക്രിയേഷണൽ ഫിഷറീസ് യൂണിറ്റ്

കക്കോടി
മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര, -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ആരംഭിക്കുന്ന ആദ്യത്തെ പ്രൊമോഷണൽ റിക്രിയേഷണൽ ഫിഷറീസ് യൂണിറ്റ് ചേളന്നൂർ പാവയിൽ പ്രവർത്തനമാരംഭിച്ചു. ചീർപ്പിൽ വിദ്യാ ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിലുൾപ്പെടുത്തി ചേളന്നൂർ പഞ്ചായത്ത് പരിധിയിലെ പാവയിൽ ചീർപ്പിലെ റിസോർട്ടിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷയായി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ് ദിൽന, കോർപറേഷൻ കൗൺസിലർ ആമിറാ സിറാജ്, കടലുണ്ടി പഞ്ചായത്ത് അംഗം ലുബൈന ബഷീർ, പി പ്രദീപ് കുമാർ, കൃഷ്ണൻകുട്ടി, ബാബു, രഹ്മ കരീം, ഒ ധർമദാസൻ, ലതീഷ്, ഷിജുലാൽ, അബൂബക്കർകോയ, സിദ്ദീഖ്, ജാഫർ പൂമക്കോത്ത്, ഹംനാസ് എന്നിവർ സംസാരിച്ചു.








0 comments