ad
Deshabhimani

ഓർമകളിൽ ജ്വലിച്ച്‌ 
ജോബി ആൻഡ്രൂസ്‌

ജോബി ആൻഡ്രൂസിന്റെ കല്ലറയിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം പി അക്ഷര സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 16, 2025, 01:57 AM | 1 min read

താമരശേരി അനശ്വര രക്തസാക്ഷി ജോബി ആൻഡ്രൂസിന്റ 33–-ാം രക്തസാക്ഷിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എസ്‌എഫ്‌ഐ താമരശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടത്തായിലെ കല്ലറയിൽ പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി അക്ഷര ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ഒ പി നബീൽ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിക്ക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫർഹാൻ, ഹിബ, നന്ദന, സിപിഐ എം താമരശേരി ഏരിയ കമ്മിറ്റിയംഗം എൻ കെ സുരേഷ്‌, ജോബിയുടെ പിതാവ്‌ സി സി ആൻഡ്രൂസ്‌ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി സി ആദിഷ്‌ സ്വാഗതവും പി എസ്‌ അനഘ നന്ദിയും പറഞ്ഞു. തുടർന്ന്‌ താമരശേരി ജിഎച്ച്‌എസ്‌എസ്‌ പരിസരത്ത്‌ ജില്ല വൈസ് പ്രസിഡന്റ് അശ്വന്ത്‌ ചന്ദ്ര പതാക ഉയർത്തി. ഏരിയയിലെ 18 ലോക്കൽ കമ്മിറ്റികളിലെയും കോളേജ് കമ്മിറ്റികൾ ചേർന്ന് മഹാനേത്രദാന ക്യാമ്പ് സംഘടിപ്പിച്ചു. നേത്രദാനത്തിന്‌ തയ്യാറായ വിദ്യാർഥികളുടെ സമ്മതപത്രം കേന്ദ്ര കമ്മിറ്റിയംഗം പി അക്ഷര ഏറ്റുവാങ്ങി. രക്തസാക്ഷിദിനത്തോടനുബന്ധിച്ച്‌ തിങ്കളാഴ്ച അമ്പായത്തോട് യേശുഭവനിലെ വൃദ്ധസദനത്തിലേക്ക് എസ്‌എഫ്‌ഐ പ്രവർത്തകർ ഉച്ചഭക്ഷണവും നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home