നിലയ്ക്കാതെ ജന്തർമന്തർ

ജന്തർമന്തർ പ്രക്ഷോഭ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന്തർമന്തർ സമരത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകര്‍ ഗാനമാലപിക്കുന്നു
കോഴിക്കോട് നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായി ബീച്ചിൽ ജന്തർമന്തർ പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരം തുടരുന്നു. ഭരണഘടന വാചകങ്ങളും ഗ്യാനേഷ്‌കുമാറിനും ബിജെപി നേതൃത്വം നൽകുന്ന സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാർഡുകളേന്തിയും കലാപരിപാടികൾ അവതരിപ്പിച്ചും ആവേശം ഒട്ടും ചോരാതെ അണിചേരുകയാണ് ജനങ്ങൾ. ബുധൻ നടത്തിയ പ്രതിഷേധ സംഗമം എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റിയംഗം എൻ രാജേഷ് അധ്യക്ഷനായി. സെക്രട്ടറി പി കെ ഇ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റിയംഗം കെ എം രാധാകൃഷ്‌ണൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ തുടങ്ങിയവർ സംസാരിച്ചു. പുരോഗമന കലാ സാഹിത്യസംഘം കക്കോടി മേഖലയിലെ കലാകാരൻമാരും വിവിധ സംഘടനകളുടെ പ്രവർത്തകരും ജനങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.








0 comments