ad
Deshabhimani

4 മാസമായി വിറ്റാമിൻ എ തുള്ളിമരുന്നില്ല

കുഞ്ഞുങ്ങളുടെ 
പോഷകമരുന്നും നിലച്ചു

It has been four months since the supply of nutritional supplements was stopped.
വെബ് ഡെസ്ക്

Published on Sep 25, 2026, 01:35 AM | 1 min read

കോഴിക്കോട്

സംസ്ഥാനത്ത്‌ കുട്ടികൾക്കും ഗര്‍ഭിണികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി നൽകുന്ന പോഷക മരുന്നുകൾ നിലച്ചിട്ട്‌ നാലുമാസം. 10 മാസംമുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന വിറ്റാമിൻ എ തുള്ളിമരുന്ന്, ഗര്‍ഭിണികൾക്ക് നൽകുന്ന അയേൺ, കാത്സ്യം ഗുളികകൾ എന്നിവ മുടങ്ങിയത് ആരോഗ്യരംഗത്ത്‌ കടുത്ത ആശങ്കയാണ്‌ ഉയർത്തുന്നത്‌. എൽഡിഎഫ് ഭരണകാലത്ത് കൃത്യമായി ലഭ്യമാക്കിയ ആരോഗ്യസേവനങ്ങളാണ് നിലച്ചത്. അഞ്ച് വയസിനുള്ളിൽ ഒമ്പത് ഡോസ് വിറ്റാമിൻ എ തുള്ളിമരുന്നാണ് ആറു മാസത്തിൽ ഒരിക്കലായി കുട്ടികൾക്ക് ലഭ്യമാക്കേണ്ടത്. ഇവ ഒരുമാസം വൈകിയാലും ഡോസ് പൂര്‍ത്തിയാക്കാനാകില്ല. നാല് മാസമായി മുടങ്ങിയതിനാൽ ഭൂരിഭാഗം കുട്ടികൾക്കും ഒമ്പത് ഡോസ് പൂര്‍ത്തീകരിക്കാനാകില്ല. കുട്ടികളിലെ ബുദ്ധിശക്തിക്കും ഓര്‍മവികാസത്തിനുമായാണ് വളര്‍ച്ചയുടെ സമയത്ത് ഇവ നൽകുന്നത്. മാസം 30 ഗുളികകൾ വീതമാണ് ഗര്‍ഭിണികൾക്ക് നൽകേണ്ടത്. ഗര്‍ഭകാലത്ത് മൂന്നുമാസത്തിനുശേഷം ഒരാൾ 200 ഗുളികയാണ് കഴിക്കേണ്ടത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ വെല്ലുവിളിയാകുകയാണ് ഗുളികകൾ മുടങ്ങുന്നത്‌. അതേസമയം, ഫാര്‍മസികളിലേക്ക് നൽകാനുള്ള ഗുളികകൾ വിതരണംചെയ്ത് തൽക്കാലത്തേക്കുള്ള കുറവ് നികത്താനാണ് ആരോഗ്യവകുപ്പിന്റെ പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home