വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കാത്തിരിപ്പ് കേന്ദ്രത്തിന്റെ കല്ലിടലും നടത്തി

മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കരുതൽ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം രാജ്യസഭാ മുൻ എംപി എളമരം കരീം നിർവഹിക്കുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള കരുതൽ വിശ്രമ കേന്ദ്രത്തിന്റെ യും അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഐസിയു ആംബുലൻസിന്റെയും ദന്തൽ കോളേജിലേക്കുള്ള ദന്തൽ ചെയറുകളുടെയും ഉദ്ഘാടനവും രോഗികൾക്കും ബന്ധുക്കൾക്കും വിശ്രമിക്കാനുള്ള വിശ്രമകേന്ദ്രത്തിന്റെ കല്ലിടലും രാജ്യസഭാ മുൻ എംപി എളമരം കരീം നിർവഹിച്ചു. കൗൺസിലർമാരായ കെ മോഹനൻ, ഇ എം സോമൻ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ബി അരുൺ പ്രീത്, കൺസർവേറ്റീവ് ഡെൻട്രി വകുപ്പ് മേധാവി ഡോ. എസ് ജയശ്രീ, വിവിധ രാഷ്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് അഡ്വ. പി ഗവാസ്, മുക്കം മുഹമ്മദ് എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി അസി. എൻജിനീയർ ഉമൈബ റിപ്പോർട്ട് അവതരിപ്പിച്ചു .മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത് കുമാർ അധ്യക്ഷനായി. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി എസ് സൗമിത്രൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ നന്ദിയും പറഞ്ഞു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3 കോടി 30 ലക്ഷം ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചത്. പ്രസവ വാർഡിൽ രോഗികളുടെ സഹായികളായി എത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനാണ് രണ്ടു നിലകളിലായി 70 കട്ടിലുകളും, സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കറുകളും, ടോയ്‌ലറ്റ് ബ്ലോക്കും ഉൾപ്പെടെ സൗകര്യങ്ങളോടെ കരുതൽ വിശ്രമ കേന്ദ്രം നിർമിച്ചത്.









0 comments