കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉദ്‌ഘാടനം

കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ലിന്റോ ജോസഫ് എംഎല്‍എ തുറന്നുകൊടുക്കുന്നു
മുക്കം നിർമാണം പൂർത്തിയാക്കിയ കൂടരഞ്ഞി വില്ലേജ് സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയറ്റ് വരെ മുഴുവന്‍ റവന്യു ഓഫീസുകളും സ്മാര്‍ട്ട് ആകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ താമസസൗകര്യം കൂടി ഒരുക്കുക എന്ന ലക്ഷ്യം നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. ക്വാർട്ടേഴ്‌സ് എംഎൽഎ തുറന്നുകൊടുത്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലന്‍ ഫ്രാന്‍സിസ്, പഞ്ചായത്ത് അംഗങ്ങളായ മോളി തോമസ്, ജോസ് തോമസ് മാവറ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു. എഡിഎം പി സുരേഷ് സ്വാഗതവും താമരശേരി തഹസില്‍ദാര്‍ കെ ഹരീഷ് നന്ദിയും പറഞ്ഞു.








0 comments