സ്വർണത്തേക്കാൾ തിളക്കമുള്ള മനസ്സുകൾ...

കുണ്ടൂപ്പറമ്പ് ഗൃഹസന്ദർശനത്തിനിടെ ലഭിച്ച സ്വർണമാല സിപിഐ എം പ്രവർത്തകർ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. കുണ്ടൂപ്പറമ്പ് ലോക്കലിലെ കക്കാട്ട് വയൽ ബ്രാഞ്ച് പ്രവർത്തകർക്കാണ് ഞായറാഴ്ച രാവിലെ സ്‌ക്വാഡ് പ്രവർത്തനം നടത്തുന്നതിനിടെ ഒറ്റക്കണ്ടം ക്ഷേത്രത്തിനടുത്ത് വച്ച് ഒന്നര പവനോളം തൂക്കംവരുന്ന സ്വർണമാല വഴിയിൽനിന്ന് കിട്ടിയത്. ഉടൻ തന്നെ ബ്രാഞ്ച് സെക്രട്ടറി മിനിലാസിന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ സ്വർണമാല നഷ്ടമായവർ സമീപിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തി. രാത്രിയാവുമ്പോഴേക്കും കക്കാട്ട് വയൽ ശിൽപ്പയുടെ വിളിയെത്തി. ശിൽപ്പ അച്ഛനെയും കൊണ്ട് ആശുപത്രിയിൽ പോവുന്നതിനിടെയാണ് മാല നഷ്ടമായത്. ലോക്കൽ സെക്രട്ടറിയുടെ നിർദേശപ്രകാരം പൊലീസിനും വിവരം നൽകി. അതോടെയാണ് എലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ മാല ഉടമസ്ഥർക്ക് നൽകിയത്. ലോക്കൽ സെക്രട്ടറി ടി എസ് ഷിംജിത്ത്, ബ്രാഞ്ച് സെക്രട്ടറി മിനിലാസ്, ഒ എ വേണു, ബിജുസോമൻ എന്നിവരും പങ്കെടുത്തു.









0 comments