Deshabhimani

മാറ്റം പകപോക്കലിന്റെ ഭാഗമായി

പട്ടികജാതി വികസന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റം

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ പട്ടികജാതി വികസന 
ഓഫീസിൽ നടത്തിയ പ്രതിഷേധം
വെബ് ഡെസ്ക്

Published on Aug 21, 2026, 01:43 AM | 1 min read

കോഴിക്കോട്​

ജില്ലയിൽ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി വീണ്ടും സ്ഥലമാറ്റം. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാരെയാണ്‌ അന്യായമായി സ്ഥലംമാറ്റിയത്‌. ജില്ലയിലും സമീപ ജില്ലകളിലും ഒഴിവ് നിലനിൽക്കെ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായ കെ രാജേഷിനെ കാസർകോട്ടേക്ക്‌ സ്ഥലംമാറ്റി. ജില്ലാ ഓഫീസിൽ സീനിയർ ക്ലർക്കായ രാജേഷ്‌ ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂലവിധി നേടുകയുംചെയ്‌തെങ്കിലും അത് നടപ്പാക്കാൻ തയ്യാറായില്ല. ഡിമെൻഷ്യ ബാധിച്ച അമ്മയും സ്‌ട്രോക്ക്‌ ബാധിച്ച സഹോദരനും രാജേഷിന്റെ സംരക്ഷണയിലാണ്‌. ഇ‍ൗ സാഹചര്യത്തിൽ ഇത്രയും ദൂരത്തേക്കുള്ള സ്ഥലംമാറ്റം ബുദ്ധിമുട്ടാണെന്ന്‌ കാണിച്ചാണ്‌ ട്രിബ്യൂണലിനെ സമീപിച്ചത്‌. ജില്ലാ ഓഫീസിലേക്ക്‌ സ്ഥലംമാറി വരുന്നവർ ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യത്തിൽ രാജേഷിനെ നിലനിർത്തണമെന്ന്‌ കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ, ഉത്തരവ്‌ ലഭിക്കുന്നതിനുമുമ്പ്‌ ഇവരെ ഭരണാനുകൂല സംഘടനകൾ ഇടപെട്ട്‌ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയ ഡയറക്ടറുടെ ഉത്തരവിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ പ്രതിഷേധിച്ചു. രാത്രി വൈകിയും പ്രതിഷേധം തുടർന്നു. വരുംദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനൂപ് തോമസ്, സിന്ധു രാജൻ, കെ രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home