Deshabhimani

സൂപ്പർ ലീഗ് കേരള

ഒന്നാം സ്ഥാനം കാക്കാൻ കാലിക്കറ്റ് എ-ഫ്‌സി

a
വെബ് ഡെസ്ക്

Published on Oct 10, 2026, 01:31 AM | 1 min read

സ്വന്തം ലേഖകൻ

കോഴിക്കോട്

സൂപ്പർ ലീഗ് കേരളയിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് പോയിന്റ് പട്ടികയിലെ മുൻനിരക്കാരായ കാലിക്കറ്റ് എഫ്സി ശനിയാഴ്ച കളത്തിലിറങ്ങുന്നു. മികച്ച ഫോമിലുള്ള കാലിക്കറ്റിന്റെ എതിരാളികൾ തൃശൂർ മാജിക് എഫ്സിയാണ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ മത്സരം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യരണ്ട്‌ മത്സരത്തിലും വിജയിച്ച്‌ ലീഗിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചാണ് കാലിക്കറ്റ് എഫ്സി എത്തുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള തൃശൂർ മാജിക് എഫ്സിക്ക് സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരം തിരിച്ചുവരവിനുള്ള നിർണയകപോരാട്ടമാണ്. വിജയക്കുതിപ്പ് തുടരാൻ കാലിക്കറ്റും ആദ്യജയം തേടി തൃശൂരും നേർക്കുനേർ എത്തുമ്പോൾ കനത്തപോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home