ad
Deshabhimani

മത്സ്യത്തൊഴിലാളികൾ ആദായ നികുതി ഓഫീസ് ഉപരോധിച്ചു

മത്സ്യത്തൊഴിലാളികളുടെ ആദായ നികുതി ഓഫീസ് മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്യുന്നു

മത്സ്യത്തൊഴിലാളികളുടെ ആദായ നികുതി ഓഫീസ് മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2025, 02:00 AM | 1 min read

കോഴിക്കോട് കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ ഉത്തര മേഖല കോഴിക്കോട് ആദായ നികതി ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് മാർച്ചും ധർണയും സംഘടിപ്പിച്ചു. മുതലക്കുളം മൈതാനത്തുനിന്ന് ആരംഭിച്ച മാർച്ച് ആദായ നികുതി ഓഫീസിന് മുന്നിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു. പി കെ സന്തോഷ് അധ്യക്ഷനായി. സി നാസർ, കാറ്റാടി കുമാരൻ, ശ്രീനാഥ്, ജില്ലാ പ്രസിഡന്റ് കെ ദാസൻ എന്നിവർ സംസാരിച്ചു. പി സന്തോഷ്‌, റഹിം, കാറ്റാടി കുമാരൻ, വി കെ മോഹൻദാസ്, എ ഹസൻ, ടി പി അംബിക, ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home