ad
Deshabhimani

വസ്ത്രശാലയിലെ തീപിടിത്തം: പുകയിൽ മൂടി നഗരം

തീപിടിത്തത്തെ തുടർന്ന് നഗരത്തിൽ പുകമൂടിയപ്പോൾ

തീപിടിത്തത്തെ തുടർന്ന് നഗരത്തിൽ പുകമൂടിയപ്പോൾ

വെബ് ഡെസ്ക്

Published on Feb 18, 2026, 02:21 AM | 1 min read

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നഗരം പുകയിൽ മൂടി. വൈകിട്ട് 6.10–ഓടെയുണ്ടായ തീ ഘട്ടം ഘട്ടമായി കെട്ടിടത്തിന്റെ രണ്ട്, മൂന്ന് നിലകളിലേക്കും പിന്നീട് മുകൾനിലയിലേക്കും പടരുകയായിരുന്നു. മണിക്കൂറുകളോളം അന്തരീക്ഷത്തിൽ പുക നിറഞ്ഞു. ആദ്യം ജയലക്ഷ്മിക്ക് സമീപം മാത്രം പടര്‍ന്ന ഇരുണ്ട പുക പിന്നീട് പാളയത്തിന്റെ മറ്റ് ഇടങ്ങളിലേക്കും റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കും വ്യാപിച്ചു. കത്തിയമര്‍ന്നതിൽ കൂടുതലും വസ്ത്രങ്ങളും പ്ലാസ്റ്റിക്കും മറ്റുമായതിനാൽ രൂക്ഷമായ ഗന്ധവും പരിസരത്ത് തളംകെട്ടിനിന്നു. അതേസമയം, പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായ ടെക്സ്റ്റൈൽസ് ജീവനക്കാരെ ഉൾപ്പെടെ ആശുപത്രിയിലേക്ക്‌ മാറ്റി. വിവരമറിഞ്ഞ് തിങ്ങിക്കൂടിയ ജനങ്ങളെ പൊലീസ് മുന്നറിയിപ്പ് സന്ദേശം നൽകി അപകട മേഖലയിൽനിന്ന് ഒഴിപ്പിക്കുകയായിരുന്നു. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home