എലത്തൂർ റെയിൽവേ ക്രോസിങ്ങിന് സമീപത്ത് തീപിടിത്തം

എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തുണ്ടായ തീപിടിത്തം
എലത്തൂർ എലത്തൂർ റെയിൽവേ ക്രോസിങ്ങിന് സമീപം തീപിടിത്തം. ഗേറ്റിന് സമീപത്തെ പുല്ലിനും അടിക്കാടിനും റെയിൽവേ സിഗ്‌നൽ വിഭാഗത്തിന്റെ കേബിളുകൾക്കും ഇലക്ട്രിക് ബോക്‌സുകൾക്കുമാണ് തീ പിടിച്ചത്. വെള്ളി രാത്രി എട്ടോടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബീച്ച് ഫയര്‍സ്റ്റേഷനിൽനിന്ന് അഗ്നിസേനാവിഭാഗം എത്തുമ്പോൾ തീ ആളിക്കത്തുകയായിരുന്നു. ഉടൻതന്നെ വെള്ളം പമ്പ് ചെയ്ത് തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയുടെ കേബിളുകൾ ഉൾപ്പെട്ട സ്ഥലത്ത് ഏതോ ദ്രാവകത്തിന് തീപിടിച്ചതോടെ തീ ആളിക്കത്തുകയായിരുന്നു. എന്നാൽ സേന പ്രത്യേക സംവിധാനത്തിലൂടെ തീ അണയ്‌ക്കുകയായിരുന്നു. ബീച്ച് സ്റ്റേഷൻ ഓഫീസർ കെ അരുൺ, കൊയിലാണ്ടി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങൾ ഒരു മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്. രക്ഷാപ്രവർത്തനത്തിൽ എസ്എഫ്ആർഒ രന്തിദേവൻ, എ പി സുജിത്ത്, എഫ്ആർഒ ടി എസ് സിബി, സുജിത്ത്, എ വിജീഷ്, എ സന്ദീപ് ദാസ്, കെ പി രഞ്ചിത്ത്, കെ ബിനീഷ്, സിജിത്ത് ലിനീഷ്, രാജേഷ് എന്നിവർ പങ്കെടുത്തു.










0 comments