ad
Deshabhimani

മണ്ണിൽ മനംനിറഞ്ഞ്..... മാതുവും നഫീസയും ചീരുവും

ഇനി സ്വപ്നഭൂമിയില്‍ .. കോവൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ഏറ്റുവാങ്ങിയ വടകര ഏറാമല മൊട്ടേമ്മല്‍ ലക്ഷംവീട് നഗറിലെ ചീരുവും മാതുവും നഫീസയും.

ഇനി സ്വപ്നഭൂമിയില്‍ .. കോവൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ഏറ്റുവാങ്ങിയ വടകര ഏറാമല മൊട്ടേമ്മല്‍ ലക്ഷംവീട് നഗറിലെ ചീരുവും മാതുവും നഫീസയും.

വെബ് ഡെസ്ക്

Published on Nov 01, 2025, 01:31 AM | 1 min read

കോഴിക്കോട് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതോടെ നിറഞ്ഞ മനസ്സോടെ മടങ്ങി വടകര ഏറാമല വില്ലേജിലെ ആദിയൂരിലുള്ള മാതുവും നഫീസയും ചീരുവും. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും താമസിക്കുന്ന ഭൂമിക്ക് മതിയായ രേഖകളില്ലാത്തതിനാല്‍ ആനുകൂല്യം ലഭിക്കില്ലെന്ന് കരുതിയിരിക്കെയാണ് ജില്ലാതല പട്ടയമേളയില്‍ സ്വപ്‌ന സാക്ഷാൽക്കാരമായി പട്ടയം ലഭിക്കുന്നത്. നാല് സെന്റ് ഭൂമിയിലാണ് മൂവരുടെയും കുടുംബം കഴിയുന്നത്. ഉടന്‍ ലൈഫ് പദ്ധതയില്‍ പുതിയ വീട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍. 45 വര്‍ഷമായി ആദിയൂരിലുള്ള ചീരു മകള്‍ക്കൊപ്പമാണ് താമസം. നഫീസക്ക് മകള്‍ സുമയ്യ മാത്രമാണ് കൂട്ട്. മാതു മകന്‍ പവിത്രനൊപ്പമാണ് കഴിയുന്നത്. മൂവരും പട്ടയം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട്, വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കൊപ്പം ഒരുമിച്ചാണ് മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home