ad
Deshabhimani

ആവേശമായി ഡിവൈഎഫ്ഐ 
യങ് ഇന്ത്യ ക്യാമ്പയിന്‍

യുവജന താക്കീത്

as

"ഉണരണം ഇന്ത്യ പൊരുതണം യുവത' മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി ടൗൺ ഹാളിൽ നടത്തിയ യങ് ഇന്ത്യ ക്യാമ്പയിനില്‍ പ്രവർത്തകർ പ്രതിജ്ഞയെടുക്കുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 12:29 AM | 2 min read

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിയിലും തൊഴില്‍ നയങ്ങളിലും പ്രതിഷേധത്തിര തീര്‍ത്ത് യുവത. സ്വാതന്ത്ര്യദിനത്തില്‍ ജില്ലയിലെ തെരുവോരങ്ങളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച "യങ് ഇന്ത്യ' ക്യാമ്പയിന്‍ കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി. തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, വിദ്യാഭ്യാസമേഖലയുടെ കച്ചവടവല്‍ക്കരണം എന്നിവയ്ക്കെതിരെ "ഉണരണം ഇന്ത്യ പൊരുതണം യുവത' മുദ്രാവാക്യമുയർത്തി 18 ബ്ലോക്ക് കേന്ദ്രങ്ങളിലാണ് ക്യാമ്പയിന്‍ നടത്തിയത്. നൂറുകണക്കിന് യുവതീയുവാക്കള്‍ പങ്കെടുത്ത റാലിയും പൊതുയോഗത്തില്‍ പ്രതിജ്ഞയുമുണ്ടായി.

​പെരിന്തൽമണ്ണ- ചെറുകരയില്‍ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം ഷാഹിദ് അധ്യക്ഷനായി. തിരൂര്‍ റിങ് റോഡ‍ില്‍ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസി‍ഡന്റ് യു പി മനേഷ് അധ്യക്ഷനായി. വേങ്ങര- പൂളാപ്പീസില്‍ ജില്ലാ സെക്രട്ടറി ​കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം ഷമീം അധ്യക്ഷനായി. നിലമ്പൂര്‍ ടൗണില്‍- ജില്ലാ പ്രസിഡന്റ് പി ഷബീർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ റനീദ് അധ്യക്ഷനായി.

മങ്കട കൊളത്തൂരില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം- കെ സി റിയാസുദ്ദീൻ. ബ്ലോക്ക് പ്രസിഡന്റ് കെ പി ഉദിത്ത് അധ്യക്ഷനായി. കൊണ്ടോട്ടി പള്ളിക്കല്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം സച്ചിൻദേവ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസി‍ഡന്റ് എം സ്വലാഹ് അധ്യക്ഷനായി. തിരൂരങ്ങാടി ചെമ്മാട് സംസ്ഥാന കമ്മിറ്റിയംഗം- കെ പി അനീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ വിശാഖ് അധ്യക്ഷനായി. മഞ്ചേരി പാണ്ടിക്കാട് സംസ്ഥാന കമ്മിറ്റിയംഗം- കെ അഫ്സൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസി‍ഡന്റ് മുഹമ്മദലി ശിഹാബ് അധ്യക്ഷനായി. തവനൂര്‍ ആലത്തിയൂര്‍ മുന്‍ കേന്ദ്രകമ്മിറ്റിയംഗം- നിതീഷ് നാരായണൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി പി ശിവാനന്ദന്‍ അധ്യക്ഷനായി. പൊന്നാനി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. പി ജിജി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി എം റാഫി അധ്യക്ഷനായി. അരീക്കോട് കിഴിശേരിയില്‍ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം റഷീദ് കുറ്റ്യാടി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി അജീഷ് അധ്യക്ഷനായി. വളാഞ്ചേരി കുറ്റിപ്പുറം പാഴൂരില്‍ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി- എം ഗിരീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി സുമേഷ് അധ്യക്ഷനായി.

വണ്ടൂര്‍ തുവ്വൂരില്‍- പി പ്രേംകുമാർ എംഎല്‍എ ഉദ്ഘാടനംചെയ്തു. ബ്ലേക്ക് പ്രസിഡന്റ് പി ഷൈജു അധ്യക്ഷനായി. മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ മുന്‍ എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസി‍ഡന്റ് എം രതീഷ് അധ്യക്ഷനായി. താനൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി പി രതീഷ് അധ്യക്ഷനായി. എടപ്പാള്‍ ചങ്ങരംകുളത്ത്- പ്രഭാഷകന്‍ കെ ജയദേവൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു കുണ്ടയാര്‍ അധ്യക്ഷനായി. എടക്കര- ടൗണില്‍ പ്രഭാഷകന്‍ സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ എം ഷബീബ് അധ്യക്ഷനായി. വള്ളിക്കുന്ന് മൂന്നിയൂര്‍ ആലിന്‍ചുവട് മുന്‍ ജില്ലാ പ്രസി‍‍ഡന്റ് എം ബി ഫൈസൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മനാഫ് പൈങ്ങോട്ടൂര്‍ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home