അമേരിക്കൻ ചുങ്കത്തിനെതിരെ കർഷക പ്രതിഷേധം

സംയുക്ത കിസാൻ മോർച്ച കോഴിക്കോട്ട് നടത്തിയ പ്രതിഷേധപ്രകടനം
കോഴിക്കോട് കാർഷിക മേഖലയെ തകർക്കുന്ന താരിഫ് വര്‍ധന ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനും നിസ്സംഗത പാലിക്കുന്ന മോദിക്കുമെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിൽ കർഷക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം സംയുക്ത കർഷക സമിതിയും സംയുക്ത ട്രേഡ് യൂണിയനുകളും സംയുക്ത കർഷക തൊഴിലാളികളും ചേർന്നാണ് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്. ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. ഇ രമേശ് ബാബു അധ്യക്ഷനായി. പി കെ സന്തോഷ് കുമാർ, ടി പ്രദീപ് കുമാർ, ജോസഫ് പൈമ്പിള്ളി, യു പി അബൂബക്കർ, ശരൻ തൂണേരി, ഇ പ്രേംകുമാർ, കെ സുരേഷ് കുമാർ, കെ സത്യൻ എന്നിവർ സംസാരിച്ചു. സി പി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.









0 comments