ad
Deshabhimani

അലയടിച്ചു കർഷകരോഷം

കർഷക സംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ടി പി ദാമോദരൻ ഉദ്ഘാടനംചെയ്യുന്നു

കർഷക സംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ടി പി ദാമോദരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2025, 01:49 AM | 1 min read

കോഴിക്കോട്‌ കാർഷികമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രനിലപാടിനെതിരെ അലയടിച്ച്‌ കർഷകപ്രതിഷേധം. രാസവളത്തിനുള്ള സബ്സിഡി വെട്ടിച്ചുരുക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ കർഷകസംഘം നേതൃത്വത്തിൽ കർഷകർ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. കോഴിക്കാട് ടെലിഫോൺ എക്സ്ചേഞ്ചിന്‌ മുന്നിലേക്കായിരുന്നു മാർച്ച്‌. ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും കർഷകർ പ്രതിഷേധിച്ചു. ടെലിഫോൺ എക്സ്‌ചേഞ്ച്‌ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബാബു പറശേരി ഉദ്‌ഘാടനം ചെയ്തു. ഇ പ്രേംകുമാർ അധ്യക്ഷനായി. കെ സുരേഷ്‌കുമാർ, പി കെ സത്യൻ എന്നിവർ സംസാരിച്ചു. വടകര കർഷക സംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്‌ നൂറുകണക്കിന് കർഷകർ അണിനിരന്ന മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി പി രഞ്ജിനി അധ്യക്ഷയായി. എം നാരായണൻ, ആർ ബാലറാം എന്നിവർ സംസാരിച്ചു. കുറ്റ്യാടി കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം ടി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി പി അശോകൻ അധ്യക്ഷനായി. ടി കെ നാണു, ഇ കെ മുരളി, പി ജി ജോർജ്, പി പി ചന്ദ്രൻ, കെ കെ ഷാജിത്ത് എന്നിവർ സംസാരിച്ചു. കർഷകസംഘം കുന്നുമ്മൽ ഏരിയ സെക്രട്ടറി ടി പി പവിത്രൻ സ്വാഗതം പറഞ്ഞു. നാദാപുരം കർഷകസംഘം നാദാപുരം ഏരിയാ കമ്മിറ്റി കല്ലാച്ചി പോസ്റ്റ് ഓഫീസിന്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷകസംഘം ജില്ലാ എക്സി. അംഗം കൂടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനംചെയ്തു. സി എച്ച് ബാലകൃഷ്ണൻ അധ്യക്ഷനായി. എം എം അശോകൻ, എ ദിലീപ് കുമാർ, ബിന്ദു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home