ad
Deshabhimani

വാട്ടർ ഫെസ്റ്റ്

നാടെങ്ങും ആവേശം, 
ബേപ്പൂരിന് ഉത്സവ നാളുകൾ

വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം

വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം

വെബ് ഡെസ്ക്

Published on Dec 27, 2025, 02:00 AM | 1 min read

ഫറോക്ക് ​ ബേപ്പൂരിന് ഉത്സവമായ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ ബേപ്പൂർ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സിഡിഎസ് ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, സംഘഗാനം, ഒപ്പന, തിരുവാതിരക്കളി, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാൻസ് എന്നിവ ശ്രദ്ദേയമായി. രണ്ടാം വേദിയായ "ഓഷ്യാനസ് ചാലിയം’ ബീച്ചിൽ സ്റ്റുഡന്‍സ് ടാലന്റ് ഷോയും ഫറോക്ക് നല്ലൂര്‍ മിനി സ്റ്റേഡിയം മൂന്നാം വേദിയിൽ രാവിലെ മൂന്നു ദിവസത്തെ ഉത്തരവാദിത്വ ടൂറിസം എക്സിബിഷനും ആരംഭിച്ചു. വൈകിട്ട് ഓള്‍ഡ് ഈസ് ഗോള്‍ഡ്, സീനിയര്‍ സിറ്റിസണ്‍സ് കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടന്നു. വേദി നാല് റഹ്മാൻ ബസാർ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്കിൽ മ്യൂസിക്കല്‍ നൈറ്റും അഞ്ചാം വേദിയായ രാമനാട്ടുകര ഗവ. യുപി സ്‌കൂളിൽ തിയറ്റര്‍ ഫെസ്റ്റ് - ജെമിനി റോക്ക്സ്, തമ്പുരാന്‍ അരങ്ങേറി. ആറാം വേദിയായ ചെറുവണ്ണൂര്‍ വി പാര്‍ക്കിൽ വൈകട്ട് ചില്‍ഡ്രന്‍സ് മാജിക് ഷോയും നല്ലളം വി പാര്‍ക്ക് ഏഴാം വേദിയിൽ ഹരിതതാളം കള്‍ച്ചറല്‍ പ്രോഗ്രാമും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home