Deshabhimani

വാഴവൈവിധ്യസംരക്ഷണത്തിന്‌ വഴിവെട്ടി ദേശോദ്ധാരിണി

വാഴവൈവിധ്യസംരക്ഷണപദ്ധതി കൃഷിവകുപ്പ് അസിസ്റ്റന്റ് ഓഫീസർ 
പി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വാഴവൈവിധ്യസംരക്ഷണപദ്ധതി കൃഷിവകുപ്പ് അസിസ്റ്റന്റ് ഓഫീസർ 
പി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 14, 2025, 01:55 AM | 1 min read

സ്വന്തം ലേഖകൻ മലാപ്പറമ്പ് ലോകത്തെ 100 തരം വാഴകളുടെ സംരക്ഷണവും കൈമാറ്റവും ലക്ഷ്യംവച്ച് മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാല അറിവ്‌ കൈമാറ്റത്തിന്റെ പുതിയ മാതൃകയാവുകയാണ്. നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വേങ്ങേരി നിറവ് ബനാന ബാങ്കിന്റെയും പ്രൊവിഡൻസ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെയും സഹായത്തോടുകൂടിയാണ് വാഴവൈവിധ്യസംരക്ഷണപദ്ധതി നടപ്പാക്കുന്നത്. സ്വദേശത്തും വിദേശത്തും നിന്നുള്ള തായ്മൂസ, പൊപ്പുലു, ഡബിൾ മഹോയ്, യങ്ങാംബി, പച്ചാടൻ, സി വി റോസ്, എറനാടൻ പടത്തി, അമൃതസാഗർ, ആയിരം കാച്ചി (സഹസ്രപൂവൻ), കാവേരി എന്നീ ഇനം വാഴത്തൈകളാണ് വായനശാലക്ക് സമീപത്തെ പൊതു ഇടത്തിൽ നട്ടത്. ഭക്ഷ്യ സുരക്ഷ, ജൈവവൈവിധ്യം, മാലിന്യ സംസ്‌കരണം, ജല സംരക്ഷണം, ഊർജ സുരക്ഷ, കാർബൺ സംതുല്യത എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. കൃഷി വകുപ്പിന്റെയും കേരള ബാങ്കിന്റെയും സഹകരണവുമുണ്ട്. കൃഷിവകുപ്പ് അസിസ്റ്റന്റ് ഓഫീസർ പി നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ചിറക്കൽ സനീഷ്‌കുമാർ, സെക്രട്ടറി കെ പി മനീഷ്, കേരള ബാങ്ക് ഏരിയാ മാനേജർ എം ശ്രീലത, ബ്രാഞ്ച്‌ മാനേജർ കെ രൂപ, നിറവ് ഡയറക്ടർ ബാബു പറമ്പത്ത്, ഹരിതഭവനം കോ ഓർഡിനേറ്റർ റീന രഘൂത്തമൻ, പി രഘൂത്തമൻ, കെ പ്രസന്നകുമരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home