Deshabhimani

ബീച്ചിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങി

വരൂ... രുചിപ്പെരുമയുടെ 
കലവറയിലേക്ക്‌

സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം ബി രാജേഷിനെ പഴങ്ങൾ നൽകി വരവേൽക്കുന്ന കടയുടമ. മേയര്‍ എം ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ സമീപം.

സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം ബി രാജേഷിനെ പഴങ്ങൾ നൽകി വരവേൽക്കുന്ന കടയുടമ. മേയര്‍ എം ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ സമീപം.

വെബ് ഡെസ്ക്

Published on Oct 21, 2025, 01:33 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട് രുചിപ്പെരുമയ്‌ക്ക്‌ പേരുകേട്ട കോഴിക്കോട്‌ രാജ്യത്തിന്‌ സമ്മാനിച്ചത്‌ മറ്റൊരു മഹനീയത കൂടി. കോഴിക്കോട്‌ കടപ്പുറത്തെത്തുന്നവർക്ക്‌ പല രുചികൾ നുണ‍ഞ്ഞ്, പുതിയ വൈബിൽ കടൽക്കാഴ്‌ചകൾ കാണാം. ഒരിടത്ത്‌ ഒന്നിച്ചിരുന്ന്‌ ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ച്‌ ഭക്ഷണം കഴിച്ചുമടങ്ങാം. കോഴിക്കോട്‌ ബീച്ചിന്റെ മുഖച്ഛായ മാറ്റുന്ന നഗരജീവിതത്തിന്‌ പുതിയ അനുഭവം സമ്മാനിക്കുന്ന കോർപറേഷന്റെ അഭിമാന പദ്ധതി മന്ത്രി എം ബി രാജേഷ്‌ നാടിന്‌ സമർപ്പിച്ചു. നഗരത്തിലെ ഏറ്റവും സ‍ൗഹൃദമായ പൊതുഇടത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനം. കോര്‍പറേഷനും ദേശീയ നഗര ഉപജീവന മിഷനും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്നാണ്‌ ബീച്ച് വെന്റിങ് മാര്‍ക്കറ്റ് ആൻഡ് ഫുഡ് സ്ട്രീറ്റ് ഒരുക്കിയത്‌. ദേശീയ നഗര ഉപജീവന മിഷനും ഭക്ഷ്യസുരക്ഷാ വകുപ്പും 3.44 കോടി രൂപയും കോര്‍പറേഷൻ 1.85 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഫുഡ് സ്ട്രീറ്റ് പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ഇ‍ൗ മേഖല വെന്റിങ് സോണായും ബീച്ചിലെ മറ്റ് ഭാഗങ്ങൾ നോൺ വെന്റിങ് സോണായും പ്രഖ്യാപിക്കും. ഒരുവിധ അനധികൃത കച്ചവടവും അനുവദിക്കില്ല. കേരള ബാങ്കിന്റെ ധനസഹായത്തോടെയാണ്‌ കാര്‍ട്ട് സ്ഥാപിച്ചത്‌. ബീച്ച് സന്ദര്‍ശിക്കുന്നവര്‍ക്ക് വൈവിധ്യമുള്ള ഭക്ഷണങ്ങൾ വൃത്തിയോടെ, ആരോഗ്യകരമായി വിതരണം ചെയ്യാനാണിതെന്നും ഇക്കാര്യത്തിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മേയര്‍ ബീന ഫിലിപ്പ്‌ അറിയിച്ചു. ചടങ്ങിൽ മേയർ അധ്യക്ഷയായി. സെക്രട്ടറി കെ യു ബിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി ദിവാകരൻ, ഡോ. എസ്‌ ജയശ്രീ, പി സി രാജൻ, കൃഷ്‌ണകുമാരി, സി രേഖ, പി കെ നാസർ, ഒ പി ഷിജിന, കേരള ബാങ്ക്‌ ഡയറക്ടർ ഇ രമേഷ്‌ബാബു, മുൻ മേയർമാരായ ടി പി ദാസൻ, എം എം പത്മാവതി തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ സ്വാഗതവും ഡോ. മുനർവർ റഹ്മാൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home