നാദാപുരം കോളേജിൽ മന്ത്രിക്കെതിരെ പ്രതിഷേധം

നാദാപുരം ഗവ. കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നു
നാദാപുരം ഗവ. കോളേജ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം. കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കുകയും പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്‌തതിന് പിന്നാലെയാണ് എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്. എസ്എഫ്ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അദ്വൈത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ തന്മയ, സിയ, ഹനാൻ വിന്നി, റിഥുൻ, അഭിനവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.







0 comments