Deshabhimani

കോർപറേഷൻ ക‍ൗൺസിൽ യോഗം

ബീച്ചിലെ ഫുഡ്‌ സ്‌ട്രീറ്റിൽ 
പാചകം അനുവദിക്കില്ല

കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ബീച്ചിലെ ഫു‍ഡ് സ്ട്രീറ്റില്‍ നടത്തിയ പരിശോധന

കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ബീച്ചിലെ ഫു‍ഡ് സ്ട്രീറ്റില്‍ നടത്തിയ പരിശോധന

വെബ് ഡെസ്ക്

Published on Nov 24, 2026, 02:27 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ബീച്ച്‌ ഫുഡ്‌ സ്‌ട്രീറ്റിലെ മാലിന്യപ്രശ്‌നങ്ങൾ പരിഹരിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനും കർശന നടപടികളുമായി കോർപറേഷൻ. ഫുഡ്‌ സ്‌ട്രീറ്റിൽ ഭക്ഷണം പാചകംചെയ്യുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന്‌ ക‍ൗൺസിൽ യോഗത്തിൽ മേയർ ഒ സദാശിവൻ അറിയിച്ചു. നിലവിൽ നാലും അഞ്ചും ഗ്യാസുവച്ച്‌ വൻകിട ഹോട്ടലുകളെപ്പോലെ കച്ചവടം നടത്തുകയാണ്‌. ഇ‍ൗ പ്രവണത ഇ‍ൗ മാസത്തോടെ അവസാനിപ്പിക്കും. ചായയും ചെറുകടികളും വിൽപ്പന നടത്തുന്നതിനാണ് അനുമതി. അല്ലാതെയുള്ള ഭക്ഷണങ്ങൾ മറ്റ്‌ സ്ഥലങ്ങളിൽനിന്ന്‌ പാചകംചെയ്ത്‌ കൊണ്ടുവരണമെന്നും മേയർ വ്യക്തമാക്കി. കച്ചവടത്തിന് ലൈസൻസ് നൽകിയവരിൽ ചിലർ മേൽവാടകയ്ക്ക് നൽകിയതായും വിവരമുണ്ട്. പുറത്തുനിന്നുള്ള തൊഴിലാളികളെവരെ ഇവിടെ കച്ചവടത്തിനായി എത്തിച്ചിട്ടുണ്ട്. ഈ പ്രവണതകൾ അവസാനിപ്പിക്കുന്നതിനായി നിലവിൽ ആർക്കാണോ അനുമതി നൽകിയിരിക്കുന്നത്‌ അവരുടെ കുടുംബത്തിലുള്ള മറ്റ്‌ രണ്ട്‌ പേർക്കുകൂടി ഫോട്ടോ പതിച്ച കാർഡ്‌ നൽകും. കാർഡ് അനുവദിച്ചവർക്ക്‌ മാത്രമേ കച്ചവടം നടത്താൻ അനുമതിയുള്ളൂ. അല്ലാത്തപക്ഷം കടകൾ അടച്ചുപൂട്ടുമെന്നും മേയർ വ്യക്തമാക്കി. ​ഫുഡ്‌ സ്‌ട്രീറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ തൊഴിലാളികളുടെ യോഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. വെൻഡിങ് ആക്ടിന് വിരുദ്ധമായുള്ള കടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ സമിതി അധ്യക്ഷൻ കെ രാജീവും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home