കയര്‍ തൊഴിലാളി മാര്‍ച്ച്

കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധർണയും നടത്തി. വരുമാനപൂരക പദ്ധതി പ്രകാരമുള്ള കുടിശ്ശിക പൂർണമായി അനുവദിക്കുക, പിഎംഐ പ്രകാരമുള്ള സഹായം അനുവദിക്കുക, എംഡിഎ പ്രകാരമുള്ള സഹായം അനുവദിക്കുക, തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യം കുടിശ്ശിക തീർത്ത് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. എന്‍ സദു അധ്യക്ഷനായി. അളത്തില്‍ വാസു, പി സുരേഷ്, കെ യശ്വന്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം ദേവന്‍ സ്വാഗതം പറഞ്ഞു.










0 comments