ad
Deshabhimani

പിരിച്ചുവിടലിനെതിരെ ജില്ലാ 
ആശുപത്രിയിലേക്ക് സിഐടിയു മാർച്ച്

ഗവ. ജില്ലാ ആശുപത്രിയിലേക്ക് സിഐടിയു  നടത്തിയ പ്രതിഷേധ മാർച്ച് കെ കെ മമ്മു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 21, 2026, 12:41 AM | 1 min read

വടകര

വടകര ഗവ. ജില്ലാ ആശുപത്രിയിലെ കരാർ ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടിക്കെതിരെ സിഐടിയു വടകര ഏരിയാ കമ്മിറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പത്തും പതിനഞ്ചും വർഷത്തെ പ്രവർത്തന പരിചയമുള്ളവരെ പിരിച്ചുവിട്ട്, സ്വന്തക്കാരെ പിൻവാതിലിലൂടെ കുത്തിനിറയ്‌ക്കാനുള്ള നടപടിക്കെതിരെയാണ് പ്രതിഷേധം. മാർച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ മമ്മു ഉദ്ഘാടനംചെയ്തു. വേണു കക്കട്ടിൽ അധ്യക്ഷനായി. വി കെ വിനു, പി സി സുരേഷ്, എൻ സുരേഷ്, എ ബിന്ദു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home